പാക്ക് ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി: മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പന്ത്രണ്ടു വയസുള്ള ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്യാന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ശ്രമം. പഞ്ചാബിലെ സാഹിവാള്‍ സ്വദേശിയായ മീരാബ് അബ്ബാസാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായിരിക്കുന്നത്

Picture

ബലൂചിസ്ഥാന്‍ പ്രവിശ്യാ സ്വദേശിയായ മുഹമ്മദ് ദൗദ് ആണ് തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം ചെയ്യാനാണ് ദൗദിന്റെ പദ്ധതിയെന്നും പറഞ്ഞു. വിധവയായ അമ്മ ഫര്‍സാനയ്ക്കൊപ്പമാണ് മീരാബ് താമസിച്ചിരുന്നത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പെണ്‍കുട്ടിയെ വിട്ടുകിട്ടിയിട്ടില്ല.

പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. ഇതില്‍ പുറത്തുവന്ന ഒടുവിലത്തെ സംഭവമാണ് മീരാബിന്റെ തട്ടിക്കൊണ്ടുപോകല്‍.

Leave Comment