മദ്രാസ് റെജിമെന്റുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ പരിഹരിക്കാം

മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്ക് റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ അവസരം. മദ്രാസ് റെജിമെന്റില്‍ നിന്നും റെക്കോര്‍ഡ് ഓഫീസ് പ്രതിനിധികള്‍ ഡിസംബര്‍ 21 ന് 27 എന്‍.സി.സി ബറ്റാലിയന്‍ പാലക്കാട് കുന്നത്തൂര്‍മേട് പരിസരത്ത് ക്യാമ്പ് ചെയ്യും. ആവശ്യമായ രേഖകളുമായി അന്നേ ദിവസം റെക്കോര്‍ഡ് ഓഫീസ് പ്രതിനിധികളെ ബന്ധപ്പെടാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.

Leave Comment