ടെക്‌സസ് അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും ഡിന്നർ ഇവന്റും സംഘടിപ്പിച്ചു

കാറ്റി (ടെക്‌സസ്) :അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാറ്റിയിലുള്ള ഫൗഡിസ് മെഡിറ്ററേനിയന്‍ ഗ്രീന്‍ റസ്റ്റോറന്റ് വെച്ചു സംഘടിപ്പിച്ചു.

വാര്‍ഷിക പൊതുയോഗത്തിലും തുടര്‍ന്നുള്ള ഡിന്നര്‍ ഇവന്റിലും ടെക്സസ്സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥിൾ പങ്കെടുത്തതായി അലിഗര്‍ അലുമിനി അസോസിയേഷന്‍ സെക്രട്ടറി ഷാ ഫൈസല്‍ ഖാന്‍ അറിയിച്ചു.
വാർഷീക പൊതുയോഗം സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി. സംഘടനയായി നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം സെക്രട്ടറി അഭ്യർത്ഥിച്ചു.

അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികൾ സംഘടനയിൽ അംഗത്വം എടുക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു .തുടർന്നു നടന്ന ചർച്ചകളിൽ ജനാബ് പർവൈസ് ഭായ് ,ഡോ സമൈനേ സലിം , ജനാബ് ഇഎംറ്റിയസ് ഭായ് ,നാസിർ ഭായ് എന്നിവർ പങ്കെടുത്തു .വിവിധ കലാപരിപാടികളും ,ഫൺ പ്രോഗ്രാമുകളും ,രുചികരമായി ഭക്ഷണവും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നു ..

Leave Comment