ചിക്കാഗോ: പി.റ്റി.തോമസ് എം.എല്‍.എ.യുടെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്, ചിക്കാഗോയുടെ അനുശോചനം രേഖപ്പെടുത്തി.

അനുശോചന ചടങ്ങില്‍ ഐ.ഓ.സി.ചിക്കാഗോ, പ്രസിഡന്റ് പ്രൊഫസര്‍ തമ്പി മാത്യൂ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പഠന കാലത്ത് പി.റ്റി.യുമായി അടുത്തിടപെട്ടിരുന്ന അദ്ദേഹം പഴയകാല ഓര്‍മ്മകള്‍ വിസ്മരിച്ചു.

തദവസരത്തില്‍ ഐ.ഓ.സി. വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, കേരള ഘടകം പ്രസിഡന്റ് ലീല മാരേട്ട്, ചെയര്‍മാന്‍ തോമസ് മാത്യു, വയലാര്‍ രവി എം.പി.യുടെ പ്രൈവറ്റ് സെക്രട്ടറി സിറില്‍ സജു ജോര്‍ജ്, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, വാഷിംഗ്ടണ്‍ ഡി.സി. പ്രസിഡന്റ് ജോണ്‍സണ്‍, നാഷ്ണല്‍ കമ്മറ്റി മെമ്പര്‍ സന്തോഷ് നായര്‍, ഐ.ഓ.സി. ചിക്കാഗോ, വൈസ് പ്രസിഡന്റ്ുമാരായ ഹെറാള്‍ഡ് ഫിഗുരേദോ, ജോസി കുരിശുംകള്‍ സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറാര്‍ ആന്റോ കവലയ്ക്കല്‍, മുന്‍ പ്രസിഡന്റ് പോള്‍ പറമ്പി, അച്ചന്‍ മാത്യു, ജോര്‍ജ് മാത്യു, ലൂയി ചിക്കാഗോ, സജി തോമസ്, ഈശോ സാം ഉമ്മന്‍, റിന്‍സി കുര്യന്‍, ജിബു സാം, ജോര്‍ജ് പാലമറ്റം, ജോസ് ജോര്‍ജ്, തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ചടങ്ങില്‍ സതീശന്‍ നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Leave Comment