ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷമൊരുക്കി ടോറോന്റോ മലയാളി സമാജം – ആസാദ് ജയന്‍

ഡിസംബറിന്റെ തണുപ്പിനെയും കോവിഡ് മഹാമാരിയുടെ ഭീയെയും അവഗണിച്ചു കൊണ്ടുള്ള വരവേല്‍പ്പാണ് ടോറോന്റോ മലയാളി സമാജമൊരുക്കിയ വിന്റര്‍ലൂഡ് 2021നു ലഭിച്ചത്. വീണ്ടും കോവിഡ് രോഗ വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്നത് ആശങ്കകള്‍ക്ക് ഇട നല്‍കിയെങ്കിലും, മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സമാജത്തിലെ അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം പരിപാടി വന്‍ വിജയമാക്കി മാറ്റി.

കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആയി ആണ് സംഘടിപ്പിച്ചതെങ്കില്‍ ഇക്കുറി ആളുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കിക്കൊണ്ടാണ് ടോറോന്റോ മലയാളി സമാജം പരിപാടി സംഘടിപ്പിച്ചത്. ടോറോന്റോയിലെ മെട്രോപൊളിറ്റന്‍ സെന്ററിലായിരുന്നു പരിപാടി. കോവിഡ്19 എന്ന മഹാമാരിയുടെ പ്രതിസന്ധികളുടെ ഇടയില്‍ ഈ ആഘോഷ പരിപാടികള്‍ ടോറോന്റോയിലെ മലയാളി സമൂഹത്തിനു വലിയ ആവേശവും അതോടൊപ്പം ആശ്വാസവുമാണ് നല്‍കിയത് .

കാനഡയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി ഒന്റാറിയോ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ ടോറോന്റോ മലയാളീ സമാജം നിര്‍മിച്ച ‘ങ്യ ടലിരമൃല’ എന്ന മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ഫെഡറല്‍ മിനിസ്റ്റര്‍ റെയ്മണ്ട് ചോ നിര്‍വഹിച്ചു. സാന്താക്ലോസിന്റെ വേദിയിലേക്കുള്ള വരവോടെ വര്‍ണശബളമായ കലപരിപാടിയകള്‍ക്കു തുടക്കമായി. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം വിദ്യാശങ്കറും ഗായിക രാധിക വേണുഗോപാലും അവതരിപ്പിച്ച ഗാനസന്ധ്യയും ഹിപ്‌സ് ഡോണ്ട് ലൈ എന്ന ടോറോന്റോയിലെ പ്രൊഫഷണല്‍ ഡാന്‍സ് ഗ്രൂപ്പ് അവതരിപ്പിച്ച വിവിധയിനം നൃത്തങ്ങളും ആഘോഷ രാവിന്റെ മാറ്റു കൂട്ടി. വിന്റര്‍ലൂഡ് 2021ന്റെ മെഗാ സ്‌പോണ്‍സര്‍ റീയല്‍ട്ടര്‍ അനുപ് സോമരാജിനെ ടോറോന്റോ മലയാളീ സമാജം പ്രസിഡന്റ് സാബു ജോസ് കാട്ടുകുടിയില്‍ മൊമെന്റോ നല്‍കി ആദരിച്ചു.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലുതും, 53 വര്‍ഷത്തെ പാരമ്പര്യവും ഉള്ള മലയാളി സംഘടനയാണ് ടോറോന്റോ മലയാളീ സമാജം. കാനഡയില്‍ പുതുതായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് രോഗം മൂലം ദുരിതം അനുഭവിക്കുന്ന വ്യക്തികള്‍ക്കും, ഭക്ഷണ വിതരണം നടത്തിയും, സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് ഗോ ഫണ്ട് മി ക്യാമ്പയിന്‍ തുടങ്ങിയ നിര്‍ണായകമായ പദ്ധതികളും ടോറോന്റോ മലയാളി സമാജം സംഘടിപ്പിച്ചിരുന്നു. സമാജത്തിലെ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ് കാര്‍ഡിന്റെ വിതരണം പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ അത് പൂര്‍ത്തീകരിക്കുമെന്നും പ്രസിഡന്റ് സാബു ജോസ് കാട്ടുകുടിയില്‍ പറഞ്ഞു.

പ്രസിഡന്റ് സാബു ജോസ് കാട്ടുകുടിയില്‍, സെക്രട്ടറി ജോസ്‌കുട്ടി ചൂരവടി, ട്രഷറര്‍ അഗസ്റ്റിന്‍ തോമസ്, വൈസ് പ്രസിഡന്റ് ആനി മാത്യൂസ്, ജോയിന്റ് സെക്രട്ടറി ജോര്‍ജ് എം ജോര്‍ജ് , ജോയിന്റ് ട്രഷര്‍ ടോണി പുളിക്കല്‍, എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍ മനു മാത്യു, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ രാജു തരണിയില്‍, പി.ആര്‍.ഓ. സേതു വിദ്യാസാഗര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍ സണ്ണി ജോസഫ് എന്നിവരാണ് ക്രിതുമസ് പുതുവത്സര പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്

Leave Comment