ഗവര്‍ണ്ണര്‍ ധീരനായ ഭീരു : എംഎം ഹസ്സന്‍

ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ഗവര്‍ണ്ണര്‍ ധീരമായ അഭിപ്രായം പറയുകയും പ്രവര്‍ത്തിയില്‍ നിസ്സാഹയത പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ ഗവര്‍ണ്ണറുടെ ശബ്ദം ധീരനായ ഭീരുവിന്റെ ശബ്ദം പോലെ തോന്നുന്നൂയെന്നും യുഡിഎഫ് കണ്‍വീനര്‍ ഹസ്സന്‍ പറഞ്ഞു.

കണ്ണൂര്‍ വി.സിയെ നിയമിച്ചത് തന്റെ മനസാക്ഷിക്ക് നിരക്കാത്ത നടപടിയാണെന്ന് ഗവര്‍ണ്ണര്‍ മുന്‍പ് തുറന്നു സമ്മതിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദ്ദേശം സ്വീകരിച്ചുക്കൊണ്ടാണ് ക്രമവിരുദ്ധമായ ഈ നിയമനം നടത്തിയതെന്ന് ഗവര്‍ണ്ണറുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനിയില്‍ക്കൂടി വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ വൈസ് ചാന്‍സിലറെ പിരിച്ചുവിടുകയോ രാജിവെയ്ക്കാന്‍ തയ്യാറാകണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെനോ ഉള്ള ധൈര്യം ഗവര്‍ണ്ണര്‍ കാട്ടണം. ചാന്‍സിലറായി തുടരാന്‍ അവശ്യപ്പെട്ട് മുഖ്യമന്ത്രി മുന്ന് കത്തുകള്‍ എഴുതിയെന്നും ഭാവിയില്‍ രാഷ്ട്രീയ സമര്‍ദ്ദം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതായും ഗവര്‍ണ്ണര്‍ തുറന്ന് പറയുന്നു.അതിനാല്‍ ചാന്‍സിലറായി തുടരുന്നത് ആലോചിക്കുന്നുയെന്നാണ് കഴിഞ്ഞ ദിവസത്തെ ഗവര്‍ണ്ണറുടെ മറുപടിയില്‍ മനസിലാകുന്നത്. നിയമവിരുദ്ധമായ കണ്ണൂര്‍ വി.സിയുടെ നിയമനം റദ്ദാക്കാന്‍ സര്‍ക്കാരിനോട് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശം നല്‍കിയ ശേഷം ചാന്‍സിലര്‍ പദവിയില്‍ തുടര്‍ന്നങ്കില്‍ മാത്രമെ അദ്ദേഹം പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെന്ന് ജനം വിശ്വസിക്കുയെന്നും ഹസന്‍ പറഞ്ഞു.

ഡി-ലിസ്റ്റ് വിവാദത്തിലൂടെ ഗവര്‍ണ്ണറും സര്‍ക്കാരും രാഷ്ട്രപതിയെ അപമാനിച്ചിരിക്കുകയാണ്.നിയമവിരുദ്ധമായി നിയമിച്ച കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറുടെയും വൈസ് ചാന്‍സിലര്‍ നിയമനത്തിന് ചാന്‍സിലര്‍ക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും രാജിക്കായി യുഡിഎഫ് ജനുവരി 17 നടത്തുന്ന യൂണിവേഴ്‌സിറ്റി മാര്‍ച്ചിന് ഗവര്‍ണ്ണറുടെ പുതിയ വെളിപ്പെടുത്തലിലൂടെ പ്രസക്തിയും പ്രാധാന്യവും വര്‍ധിച്ചെന്നും ഹസ്സന്‍ പറഞ്ഞു.

Leave Comment