കോൺഗ്രസ് ഓഫീസുകൾക്ക് നേരേയുളള ആക്രമണം ബോധപൂർവ്വമെന്നു രമേശ് ചെന്നിത്തല*

തിരു : കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള വ്യാപപകമായ ആക്രമണത്തിനു സർക്കാർ കണ്ണടക്കുന്നത് ബോധപൂർവ്വമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു അക്രമങ്ങൾ തടയുന്നതിനു
പോലീസിനു കഴിയാത്തത് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെകൂടി അറിവോടെ എന്നു വേണം കരുതാൻ ഇത്തരം പ്രവണത ആർക്കും ഗുണം ചെയ്യില്ല
പോലീസ് പോലീസിൻ്റെ ജോലി ചെയ്യണം ..
മാർസിസ്റ്റ് പാർട്ടിയുടെ എല്ലാ കൊള്ളരുതായിമക്കും കുട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർ നാളെ മറുപടി പറയേണ്ടി വരും.

ഭരണത്തിന്റെ തണലില്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പോലീസും മുഖ്യമന്ത്രിയും ഉറക്കം നടിക്കുന്നത് അവസാനിപ്പിക്കണം
അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം നേതൃത്വം തയ്യാറാകണം. പതിനാല് ജില്ലയിലും സിപിഎം അക്രമ പരമ്പരകള്‍ നടത്തി അഴിഞ്ഞാടുകയാണ്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. പൊതുമുതല്‍ നശിപ്പിക്കുന്ന സിപിഎം ഗുണ്ടകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന നപടി ഇനിയെങ്കിലും ഭരണകൂടം അവസാനിപ്പിക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave Comment