വാട്ടര്‍മെട്രോ: രണ്ട് ബോട്ടുകള്‍ക്ക് കൂടി കീലിട്ടു

കൊച്ചി വാട്ടര്‍മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന രണ്ട് ബോട്ടുകള്‍ക്ക്കൂടി ഇന്ന് കീലിട്ടു. ഇതോടെ നിര്‍മാണം പുരോഗമിക്കുന്ന ബോട്ടുകളുടെ എണ്ണം 14 ആയി. ഒരു ബോട്ട് ഷിപ്പ്യാര്‍ഡ് ഡിസംബര്‍ 31 ന് കെ.എം.ആര്‍.എല്ലിന് കൈമാറിയിരുന്നു. വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി ഷിപ്പ്യാര്‍ഡ് 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന 23 ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളാണ് നിര്‍മിക്കുന്നത്. ഷിപ്പ്യാര്‍ഡ് ഹള്‍ ഷോപ്പില്‍ നടന്ന കീലിടല്‍ ചടങ്ങില്‍ കൊച്ചി വാട്ടര്‍മെട്രോ ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദ്ദനന്‍, ഷിപ്പ്യാര്‍ഡ് ജനറല്‍ മാനേജര്‍ ശിവകുമാർ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കുളന്തവേല്‍, ഇരു സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave Comment