വര്‍ഗീസ് മാത്യൂസ് (84) അന്തരിച്ചു

അറ്റ്‌ലാന്റ: കോയിപ്രം – അഗപ്പേ കോട്ടേജ് വീട്ടില്‍ വര്‍ഗീസ് മാത്യൂസ് (84) ജനുവരി 13 -ന് അറ്റ്‌ലാന്റായില്‍ അന്തരിച്ചു. അറ്റ്‌ലാന്റാ ഐ.പി.സി സഭാ അംഗമായിരുന്ന വര്‍ഗീസ് മാത്യൂസ് രോഗബാധിതനായതിനെ തുടര്‍ന്ന് മകള്‍ ഗ്ലോറിയോടൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യ: കുഞ്ഞമ്മ മാത്യൂസ്. മക്കള്‍: വില്‍സണ്‍ മാത്യൂസ്, ഗ്ലോറി ജേയിസണ്‍ (യു.എസ്.എ), പാസ്റ്റര്‍ ജോണ്‍സണ്‍ മാത്യൂസ് (ഹിമാചല്‍ പ്രദേശ്), ഗ്ലാഡിസ് സ്റ്റാന്‍ലി (യു.എ.ഇ). സംസ്‌കാരം പിന്നീട്.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ

Leave Comment