ഹോമിയോപ്പതി മെഡിക്കൽ കോളജിൽ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഔട്ട് റീച്ച് പ്രോഗ്രാമുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിഷ്യൻ തസ്തികകളിൽ ഒരു വർഷത്തെ കരാർ നിയമനത്തിനുള്ള അഭിമുഖം ജനുവരി 22നു രാവിലെ 11ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ചേംബറിൽ നടക്കും. രണ്ടു തസ്തികകളിലും ഒരു ഒഴിവു വീതമാണുള്ളത്. എം.എസ്.സി. ക്ലിനിക്കൽ സൈക്കോളജിയോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ എം.ഫിൽ ഇൻ സൈക്കോളജി അല്ലെങ്കിൽ ആർ.സി.ഐ. അപ്രൂവ്ഡ് രണ്ടു വർഷ തത്തുല്യ കോഴ്സ്, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ എന്നിവയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആവശ്യമായ യോഗ്യത.

ബി.എച്ച്.എം.എസും ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റിൽ പി.ജി. അല്ലെങ്കിൽ ബി.എച്ച്.എം.എസും കൗൺസിലിംഗിലും സൈക്കോളജിയിലുമുള്ള പി.ജി. ഡിപ്ലോമയുമുള്ളവർക്ക് ഫിസിഷ്യൻ തസ്തികയിലും അഭിമുഖത്തിനു പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഇന്റർവ്യൂ ദിവസം രാവിലെ 11നു മുൻപായി അസൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2459459.

Leave a Reply

Your email address will not be published.