അവശ കലാകാരന്മാര്‍ക്ക് ഫൊക്കാനയുടെ സഹായഹസ്തം – സുമോദ് തോമസ് നെല്ലിക്കാല

ഫ്‌ളോറിഡ: കോവിഡ് പ്രതിസന്ധിയില്‍ തീര്‍ത്തും ദുരിതത്തിലായ കേരളത്തിലെ അവശ കലാകാരന്മാര്‍ക്ക് സഹായ ഹസ്തവുമായി ഫൊക്കാന എത്തുന്നു. അതിന്റെ ആദ്യ പടിയായി സാന്ത്വന സ്‌നേഹ വര്‍ഷം എന്ന നിലയിലുള്ള ആദ്യ ഗഡു ഫൊക്കാന പ്രസിഡന്റ് ജക്കബ് പടവത്തില്‍ (രാജന്‍) സീമ ജി നായര്‍ നേതൃത്വം നല്‍കുന്ന സംഘടനക്ക് കൈമാറി. ഫൊക്കാന ഒരുക്കിയ ക്രിസ്മസ് ന്യൂ ഈയര്‍ പരിപാടിയില്‍ വച്ചായിരുന്നു ആദ്യ ഗഡു വിതരണം നടത്തപ്പെട്ടത്.

ബുദ്ധിമുട്ടനുഭവിക്കുന്നര്‍ക്കു എന്നും ഒരു പച്ച തുരുത്തു പോലെ അഭയം നല്‍കിയിട്ടുള്ള ഫൊക്കാനയുടെ ഈ വര്‍ഷത്തെ ആദ്യ ചാരിറ്റി സംരംഭമാണിത്.

ഉടന്‍ തന്നെ കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ഫൊക്കാന പദധതി ഇട്ടു വരുന്നതായും ചെയ്യുന്ന പ്രേവര്‍ത്തികള്‍ ആത്മാര്‍ത്ഥമായും നന്മയുള്ളതും സത്യമായും ചെയ്താല്‍ അതിലും വലിയ ഒന്നും ഒരു പ്രസ്ഥാനത്തിനും സമൂഹത്തിനു നല്‍കാന്‍ കഴിയില്ല എന്ന് പ്രെസിഡെ9റ്റ് ജേക്കബ് പടവത്തില്‍ പ്രസ്താവിച്ചു.

കര്‍മം ആണ് വാക്കുകളേക്കാള്‍ പ്രെധാനം എന്ന് സെക്രട്ടറി വറുഗീസ് പാലമലയിലും മനുഷ്യരുടെ പ്രതിസന്ധിയില്‍ അവരൊപ്പൊന്ന കൈ കോര്‍ത്തു നീങ്ങാന്‍ ഫൊക്കാന പ്രതിജ്ജാ ബദ്ധ മാണെന്ന് ട്രെഷറര്‍ എബ്രഹാം കളത്തിലും പറയുകയുണ്ടായി.

എക്‌സിക്ക്യൂട്ടീവ് വൈസ് പ്രസിഡ9റ്റു സുജ ജോസ്, വൈസ് പ്രസിഡ9റ്റു എബ്രഹാം വര്‍ഗീസ്, ട്രുസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെ ആര്‍ കെ, ഫൗഡേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം, വുമണ്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ഷീല ചെറു, ജൂലി ജേക്കബ്, അലക്‌സ് പൊടിമണ്ണില്‍, ബാല വിനോദ്, പ്രോഗ്രാം കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സ്വരൂപ അനില്‍, ആര്‍ വി പി മാരായ ജോര്‍ജി വര്‍ഗീസ്, ബൈജു എബ്രഹാം, തോമസ് ജോര്‍ജ്, റെജി വര്‍ഗീസ്, ബേബി മാത്യു എന്നിവര്‍ ഫൊക്കാനയുടെ തുടര്‍ന്നുള്ള എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുകയുണ്ടായി.

Leave Comment