മധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി : രമേശ് ചെന്നിത്തല

മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമായത്‌കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. സുപ്രധാനമായ ഓര്‍ഡിനന്‍സ് വന്നപ്പോള്‍ സിപിഐ മന്ത്രിമാര്‍ ആരും മിണ്ടിയില്ല.സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞ്ത് അവരോട് ചോദിക്കണമെന്ന്. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തില്ല എന്നതിന്റെ ഉദാഹരണമാണിത്. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞുവരികയാണ്. അന്നത്തെ ക്യാബിനറ്റ് 15 മിനിറ്റ് കൊണ്ട് തീര്‍ന്നു. ഇത്രയും സുപ്രധാനമായ തീരുമാനം എടുത്തത് 15 മിനിറ്റ് കൊണ്ടാണോ. അഴിമതിയെ സംരക്ഷിക്കുവാനാണ് ഈ തീരുമാനങ്ങള്‍. ഈ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കണം.

മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും നേരിടുന്ന കേസുകളെയും വിധിയെയും പേടിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുക്കുന്നത്. ഇങ്ഹനെ ഒരു ഓര്‍ഡിനന്‍സ് ഇറക്കിയെന്നുളള കാര്യം മാധ്യമങ്ങളെപോലും അിറയിച്ചിട്ടില്ല. ക്യാബിനറ്റ് ബ്രീഫ് പ്രതിപക്ഷനേതാവിനടക്കം നല്‍കുന്നതാണ്. ഇത്തവണ അതുമുണ്ടായില്ല. അതീവരഹസ്യമായി ഓര്‍ഡിനന്‍സ് പാസ്സാക്കി നിയമവകുപ്പ് മന്ത്രി ഗവര്‍ണറെ കണ്ട് എത്രയും പെട്ടെന്ന് ഓപ്പിടീച്ചുവാങ്ങാനാണ് ശ്രമം നടത്തിയത്. ഒന്നാം തീയതിക്ക് മുന്‍പ് ഓര്‍ഡിനന്‍സ് നിലവില്‍ വരുത്തുവാനുളള കളളക്കളിയാണ്.

ഈ ഓര്‍ഡിനന്‍സിനകത്ത് മറ്റൊരു കള്ളക്കളി കുടി ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയിലെ ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റീസോ ആണ് ലോകായുകതയായി നിയമിക്കപെടേണ്ടത്. അതുമാറ്റി ജഡ്ജ് എന്നാക്കി ലോകായുക്തയുടെ ഗൗരവം പ്രാധാന്യവും നഷ്ടപ്പെടുത്തുവാനും തങ്ങൾക്ക് വേണ്ടപ്പെട്ടവർക്കും വേണ്ടിയാണ്.ചെന്നിത്തല പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.സിസി പ്രസിഡൻ്റ് അഡ്വ: ബാബുപ്രസാദ് കെപിസിസി ജന.സെക്രട്ടറി എ.എ ഷുക്കൂർ മറ്റ് ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു

*ജലീലിൻ്റെ ആരോപണം മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ: രമേശ് ചെന്നിത്തല*

kt-jaleel

ലോകായുക്തയെ നിർദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല. സിറിയക് ജോസഫ് ഹാറൂൻ റഷീദ് എന്നിവർ പ്രഗൽഭരായ സുപ്രിം കോടതി ഹൈക്കോടതി ജഡ്ജിമാരായത് കൊണ്ടാണു സമിതി അംഗം കൂടിയായ ഞാർ എതിർക്കാതിരുന്നത് കെ ടി ജലീൽ രാജി വെച്ചപ്പോൾ പോലും പറയാത്ത ആരോപണം ഇപ്പോൾ ഉന്നയിക്കുന്നത് എന്തിനെന്നു എല്ലാപേർക്കും അറിയാം ഇതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കെ.ടി ജലീലിന്‍റേത് വില കുറഞ്ഞ ആരോപണമായിപ്പോയി ഒരു പൊതു പ്രവർത്തകനു ചേർന്ന നടപടിയല്ല. വി.സി എന്ന നിലയിൽ വളരെ ഭംഗിയായി ജോലി ചെയ്തയാളാണു ജാൻസി ജയിoസ് ഇവരെയൊക്കെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നുo രമേശ് ചെന്നിത്തല പറഞ്ഞു.

Leave Comment