സാലി ജോണ്‍ കല്ലോലിക്കലിന്റെ സംസ്‌കാരം ജനുവരി 31 ന് തിങ്കളാഴ്ച്ച

ടാമ്പാ (ഫ്‌ളോറിഡ): കഴിഞ്ഞ ദിവസം നിര്യാതയായ ഫൊക്കാന മുന്‍ ആര്‍.വി.പി ജോണ്‍ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോണ്‍ കല്ലോലിക്കലിന്റെ (51) മൃതസംസ്‌കാര ശിശ്രുഷകളും വെയ്ക്ക് സര്‍വീസും ജനുവരി 31 നു തിങ്കളാഴ്ച്ച രാവിലെ 10. 00 നു മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തോഡക്സ് പള്ളിയില്‍ ആരംഭിച്ച് 2.00 മണിക്ക് സമാപിക്കും. അഡ്രസ്: 12001 N 58th st. Tampa, FL 33617..

തുടര്‍ന്ന് തോനോറ്റോസോസയിലുള്ള സണ്‍സെറ്റ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ (Sunset Memorial Gardens) സംസ്‌കരിക്കും. അഡ്രെസ്സ്: 11005 N. US Highway 301, Thonotosassa, FL 33592.

പരേതയോടുള്ള ആദരസൂചകമായി പൂക്കള്‍ അയച്ചു നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തോഡക്സ് പള്ളിയുടെ അഡ്രസ്സില്‍ അയക്കേണ്ടതാണ്.അഡ്രസ്: 12001 N 58th st. Tampa, FL 33617. തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ 10 വരെയാണ് പൂക്കള്‍ ഡെലിവറി ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : മാത്യു നൈനാന്‍ ഫോണ്‍: (813) 205 8028.

Leave Comment