ഗൂഗിള്‍ പേയില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പപയുമായി ഡി.എം.ഐ. ഫിനാന്‍സ്

കൊച്ചി: ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പ പ്രഖ്യാപിച്ച് ഡി.എം.ഐ. ഫിനാന്‍സ്. ഡി.എം.ഐ. ഫിനാന്‍സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പ്രീ ക്വാളിഫൈഡായിട്ടുള്ള ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കാണ് ഇതുവഴി വായ്പ ലഭിക്കുക.
ഗൂഗിള്‍ പേ വഴി ഉപയോക്താക്കള്‍ക്ക് വായ്പാ ഓഫര്‍ ലഭിക്കും. ഈ ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണത്തിലേക്കുള്ള ആക്സസ് ഉപയോഗിച്ച് അവരുടെ അപേക്ഷ തത്സമയം പ്രോസസ് ചെയ്യും. പരമാവധി 36 മാസത്തേക്ക് ഒരു ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. 15,000 പിന്‍കോഡുകളില്‍ ഈ സൗകര്യം ലഭിക്കും.
ഗൂഗിള്‍ പേയുമായുള്ള ഈ സഹകരത്തിലൂടെ നൂതന ഡിജിറ്റല്‍ സാമ്പത്തിക ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഡി.എം.ഐ. ഫിനാന്‍സ് ശ്രദ്ധകേന്ദ്രീകരിക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.

Report : Asha Mahadevan

Leave Comment