ഐ.സി.എ.ഐ.യില്‍ വനിതാദിനം ആഘോഷിച്ചു

കോട്ടയം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ.) കോട്ടയം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനം ആഘോഷിച്ചു. കോട്ടയം ഭാരത് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സ്മിതാ വിശ്വനാഥന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. തീര്‍ത്ഥ ഹേമന്ത് രാജ് മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് ചെയര്‍മാന്‍ സാബു തോമസ്, സെക്രട്ടറി കെ. ബാലാജി, അന്നു ജോണ്‍, എം.ജി. നീത, രമ്യ നാരായണസ്വാമി എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ:
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ.) കോട്ടയം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാദിനാഘോഷം കോട്ടയം ഭാരത് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സ്മിതാ വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. തീര്‍ത്ഥ ഹേമന്ത്് രാജ്, ബ്രാഞ്ച് ചെയര്‍മാന്‍ സാബു തോമസ്, സെക്രട്ടറി കെ. ബാലാജി തുടങ്ങിയവര്‍ സമീപം.

Report : Arunkumar  vr

Leave Comment