ഐഎഫ്എഫ്കെ: യുദ്ധം പ്രതിസന്ധിയിലാക്കിയ ജീവിതം പ്രമേയമാക്കി ‘ഓപ്പിയം വാർ’

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ‘ഓപ്പിയം വാർ’ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ഫ്രെമിംഗ് കോൺഫ്ലിക്ട് വിഭാഗത്തിലാണ് സിദ്ദിഖ് ബർമാക് സംവിധാനം ചെയ്ത ചിത്രം പ്രദർശിപ്പിക്കുന്നത്. യുദ്ധത്തിനിടയിൽ വിമാനം തകർന്ന് മരുഭൂമിയിൽ അകപ്പെട്ട രണ്ട് അമേരിക്കൻ സൈനികർ അതിജീവനത്തിനായി ഒരു അഫ്ഗാൻ കുടുംബത്തെ ആശ്രയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 2008ലെ ഓസ്കാർ അവാർഡിനു തെരെഞ്ഞെടുക്കപ്പെട്ട ചിത്രം റോം ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ മാർക്ഒറേലിയോ പുരസ്കാരം നേടിയിട്ടുണ്ട് .അഫ്‌ഗാന്റെ രാഷ്ട്രീയം ആദ്യ ചിത്രമായ ഒസാമയിലൂടെ ലോകത്തിനു മുന്നിൽ എത്തിച്ച സിദ്ദിഖ് ബർമാകിന്റെ രണ്ടാമത്തെ ചിത്രമാണിത്.

Leave Comment