രുചി സോയ എഫ്.പി.ഒ ഈ മാസം 24 മുതല്‍

കൊച്ചി: ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷ്യഎണ്ണ ഉത്പാദകരായ ‘രുചി സോയ’, ഓഹരികളുടെ പൊതുവില്‍പ്പനയിലൂടെ 4300 കോടി രൂപ സമാഹരിക്കുന്നു. ഫോളോഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ) മാര്‍ച്ച് 24 മുതല്‍ 28 വരെയാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കമ്പനിക്ക് എഫ്.പി.ഒ ലോഞ്ച് ചെയ്യാനുള്ള സെബിയുടെ അനുമതി ലഭിച്ചിരുന്നു.

കുടിശ്ശികയുള്ള വായ്പകളുടെ തിരിച്ചടവ്, വര്‍ദ്ധിച്ചു വരുന്ന പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍, മറ്റു പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിലൂടെ കമ്പനിയുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിനായിരിക്കും മുഴുവന്‍ ഇഷ്യൂ വരുമാനവും വിനിയോഗിക്കുക എന്ന് കമ്പനി അറിയിച്ചു.രുചി സോയ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് എണ്ണക്കുരു സംസ്‌കരണം, പാചക എണ്ണയായി ഉപയോഗിക്കുന്നതിന് അസംസ്‌കൃത ഭക്ഷ്യ എണ്ണ ശുദ്ധീകരിക്കല്‍, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലാണ്.

Report : Divya Raj.K (Account Manager)

Leave Comment