ആകാശത്തൊരു സിൽവർലൈൻ : കെ സുധാകരൻ എംപി, കെപിസിസി പ്രസിഡന്റ്

ഒരു വികസന പദ്ധതി സംബന്ധിച്ചു കേരളചരിത്രത്തിലെ ഏറ്റവും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തുടക്കമിട്ട പദ്ധതിയാണ് കെ-റെയിൽ സിൽവർലൈൻ. നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയെത്താൻ സൗകര്യമൊരുക്കാം എന്നാണ് വാഗ്ദാനം. പലർക്കും അത് പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
പക്ഷെ, അതിനു കേരളം എന്ത് വിലകൊടുക്കേണ്ടിവരും എന്നതാണ് ഈ ലേഖനത്തിന്റെ ആദ്യ ഭാഗം. ഇതേ പ്രശ്നത്തിന് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന വളരെ സിൽവർലൈൻ: റെയിൽ മന്ത്രാലയം സാങ്കേതിക രേഖകൾ ആവശ്യപ്പെട്ടു - NEWS 360 - NATIONAL | Kerala Kaumudi Online

ചിലവ് കുറഞ്ഞ, കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടാത്ത ഒരു ബദൽ പദ്ധതിയാണ് ഈ ലേഖനത്തിന്റെ ബാക്കി ഭാഗം. അത് വിലയിരുത്തി ഏറ്റവും ഉചിതം ഏതാണെന്നു നിങ്ങൾ തീരുമാനിക്കുക.
കെ-റെയിൽ വിഭാവനം ചെയ്യുന്നത് ഒരാൾക്ക് നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ₹1,457 ടിക്കറ്റിൽ യാത്ര ചെയ്യാമെന്നാണ്. ഈ ടിക്കറ്റ് നിരക്കിൽ ആദ്യത്തെ വർഷം, അതായത് 2025-26ൽ ഒരു ദിവസം ശരാശരി 79,934 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ആ വർഷം ₹2,276 കോടി വരുമാനമുണ്ടാകുമെന്നും ഡിപിആറിൽ പറയുന്നു.
പദ്ധതി ചിലവ്.
ഈ പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത് ₹63,940 കോടിയാണ്. പക്ഷെ നീതി ആയോഗ് പറയുന്നത് ഇത് ഇവിടെയെങ്ങും നിൽക്കില്ല ₹1,33,000 കോടിയിലെത്തുമെന്നാണ്.
ഇനി നിർമാണ ചിലവ് കൂടാനുള്ള സാധ്യത എന്തൊക്കെയാണ്? കഴിഞ്ഞ നാല് വർഷം കൊണ്ട് സിമെന്റിന്റേയും കമ്പിയുടെയും വില ഗണ്യമായി വർധിച്ചു. 2018ൽ 370 രൂപയുണ്ടായിരുന്ന സിമന്റ് ഇപ്പോൾ 435 രൂപയായി. 54 രൂപയുണ്ടായിരുന്ന കമ്പിക്ക് 70 ആയി. ഡീസലിന്റെ കാര്യം നിങ്ങൾക്കറിയാമല്ലോ.
ഒരുദാഹരണം പറയാം: 2017ൽ മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും കൂടി അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കം കുറിച്ചു. അന്ന് അതിന് കണക്കാക്കിയിരുന്ന ചിലവ് ₹1,10,000 കോടിയാണ്. ഇതുവരെ പണി തുടങ്ങിയിട്ടില്ല. പക്ഷെ അതിപ്പോൾ ₹1,44,000 കോടിയിൽ എത്തി നിൽക്കുകയാണ്. പണി കഴിയുമ്പോൾ ആകെ ചിലവ് എത്രയാകുമെന്നു ദൈവത്തിനു മാത്രമേ പറയാൻ പറ്റൂ.
ടിക്കറ്റ് നിരക്ക്.
എനിക്ക് ചോദിക്കാനുള്ളത് വളരെ ലളിതമായ ചോദ്യമാണ്. ഈ പദ്ധതി നടപ്പിലാക്കാനുള്ള ചിലവ് ₹1,33,000 കോടിയിലെത്തിയാൽ, ടിക്കറ്റ് നിരക്ക് ₹1,457 ൽ തന്നെ പിടിച്ചുനിർത്താൻ പറ്റുമോ? ടിക്കറ്റ് നിരക്ക് മൂവായിരമെങ്കിലും ആക്കേണ്ടി വരില്ലേ?? അങ്ങനെയെങ്കിൽ 79,934 യാത്രക്കാർ ഒരു ദിവസം ഈ ട്രെയിൻ ഉപയോഗിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
മാത്രമല്ല ടിക്കറ്റ് നിരക്ക് എല്ലാ വർഷവും 6% വെച്ച് കൂട്ടും എന്നാണ് ഡിപിആറിൽ പറയുന്നത്. അതായതു അഞ്ചുവർഷം കഴിയുമ്പോൾ ₹1,950 ആകും ടിക്കറ്റ് നിരക്ക്. 2050ൽ ₹6,253 ആണ് ടിക്കറ്റ് നിരക്ക്. പിന്നീടുള്ള വർഷങ്ങളിൽ യാത്രക്കാർക്ക് ടിക്കറ്റെടുക്കാൻ സർക്കാർ ബാങ്ക് ലോൺ കൊടുക്കുമോ?

വർഷം ടിക്കറ്റ്
2025-26 ₹1,457
2030-31 ₹1,950
2040-41 ₹3,492
2050-51 ₹6,253
2060-61 ₹11,199
2072-73 ₹22,534

യാത്രക്കാരുടെ എണ്ണം.

ദിവസേനയുള്ള യാത്രക്കാരുടെ കണക്കും ശുദ്ധ അസംബന്ധമാണ്. യാത്രക്കാരുടെ കണക്കു കൃത്രിമമായി നിർമിച്ചതാണെന്ന വാർത്ത നിങ്ങൾ വായിച്ചുകാണും. പ്രാഥമിക സർവ്വേ റിപ്പോർട്ടിൽ വെറും 37,750 മാത്രമായിരുന്ന കണക്ക് അന്തിമ റിപ്പോർട്ടായപ്പോൾ 79,934 ആയി ഇരട്ടിച്ചു. മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം വെറും 35,750 മാത്രമാണെന്നുകൂടി ഓർക്കണം. ഇപ്പോൾ നിങ്ങൾക്കു ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ?

ഇരുപത്തഞ്ചു വർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പക്ഷെ അവർ സൗകര്യപൂർവം മറച്ചുവെയ്ക്കുന്നത് ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി ₹7,027 ലെത്തുമെന്ന കയ്‌പേറിയ സത്യമാണ്. ടിക്കറ്റ് നിരക്കിങ്ങനെ ക്രമാതീതമായി കൂടിയാൽ യാത്രക്കാർ ഇരട്ടിക്കുമോ അതോ പകുതിയാകുമോ? നിങ്ങളൊന്നു ചിന്തിക്കൂ.

വർഷം യാത്രക്കാർ
2025-26 79,934
2029-30 94,672
2041-42 132,944
2052-53 158,946

Table 2: യാത്രക്കാരുടെ എണ്ണം

വാർഷിക വരുമാനം

റോക്കറ്റ് വിട്ടപോലെയാണ് വാർഷിക വരുമാനത്തിലുള്ള കുതിപ്പ് കണക്കാക്കിയിരിക്കുന്നത്. ഇരുപത്തിയഞ്ചു വർഷം കൊണ്ട് യാത്രക്കാർ ഇരട്ടിക്കുമെന്നും വരുമാനം പത്തിരട്ടിയാകുമെന്നും കണക്കുകൂട്ടുന്നു. പക്ഷെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാകുമ്പോൾ യാത്രക്കാർ എത്രയാകുമെന്നു പറയുന്നില്ല. ഇത് വെറും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ്.

കോവിഡിന് മുൻപ് ദിവസേന രണ്ടേകാൽ കോടി പേർ യാത്ര ചെയ്തുകൊണ്ടിരുന്ന ഇന്ത്യൻ റയിൽവെയുടെ ടിക്കറ്റിൽ നിന്നുള്ള വാർഷിക വരുമാനം വെറും ₹48,809 കോടി രൂപയാണ്. കോവിഡിന് ശേഷം അത് ₹12,409 കോടിയായി കുറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഈ സിൽവർലൈൻ കണക്കുകൾ ഒരു അടിസ്ഥാനവുമില്ലാത്ത വെറും ഭാവനയാണെന്നാണ് മനസ്സിലാകുന്നത്.

 

 

Leave Comment