നയാഗ്ര മലയാളി സമാജത്തിനു പുതിയ കമ്മിറ്റി

2022 – 2023 ലേക്കുള്ള കമ്മിറ്റിയെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നയാഗ്ര ഫാൾസിലെ റമദാ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തീരുമാനിച്ചത്. പാനൽ തിരഞ്ഞെടുപ്പ് ഇല്ലായിരുന്നതിനാൽ ബൈജു പകലോമറ്റം തന്നെ പ്രസിഡന്റായും എൽഡ്രിഡ് കാവുങ്കൽ സെക്രട്ടറി ആയും തുടരും. മുൻ വർഷത്തെ ഓഡിറ്റർ പിന്റോ ജോസഫ് ആണ് പുതിയ ട്രെഷറർ.

ആഷ്‌ലി ജോസഫിനെ വൈസ് പ്രസിഡന്റായും, രാജേഷ് പാപ്പച്ചനെ ജോയിന്റ് സെക്രട്ടറിയായും, ബിന്ധ്യ ജോയിയെ ജോയിന്റ് ട്രെഷറായും യോഗം തിരഞ്ഞെടുത്തു. നിലവിൽ കമ്മിറ്റി അംഗങ്ങളായ നിത്യ ചാക്കോ, മധു സിറിയക്, റോബിൻ ചിറയത്, സജ്ന ജോസഫ് എന്നിവർക്ക് പുറമെ അനൂബ് രാജു, കെലാബ് വർഗീസ്, ക്രിസ്റ്റി ജോസ്, രാമഭദ്രൻ സജികുമാർ, ശില്പ ജോഗ്ഗി, ഷോബിൻ ബേബി എന്നിവരെക്കൂടെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചു. ലിജേഷ് ജോസഫ് ആണ് ഓഡിറ്റർ.

Picture2

ബോർഡ് ഓഫ് ഡയറക്റ്റർസായി ജെയ്‌മോൻ മാപ്പിളശ്ശേരിൽ, ഡെന്നി കണ്ണൂക്കാടൻ, ലിനു അലക്സ് എന്നിവർക്ക് പുറമെ ജോർജ് കാപ്പുകാട്ടിനെ കൂടെ ഉൾപ്പെടുത്തി. ടോണി വല്ലനാട്ടാണ് സ്പോർട്സ് കോ-ഓർഡിനേറ്റർ, കവിത പിന്റോ ആർട്സ് കോ-ഓർഡിനേറ്ററും ആസാദ് ജയൻ മീഡിയ കോ-ഓർഡിനേറ്ററുമാണ്. യൂത്ത് കമ്മിറ്റി അംഗങ്ങളായി ആൽവിൻ ജെയ്‌മോൻ, ജെഫിൻ ബൈജു, പീറ്റർ തെക്കേത്തല, നേഹ ലോറൻസ് എന്നിവരെ തിരഞ്ഞെടുത്തു. സുജിത് ശിവാനന്ദ്, രാജീവ് വാരിയർ, വർഗീസ് ജോസ്, ഷഫീക് മുഹമ്മദ്, പ്രസാദ് മുട്ടേൽ, വിൻസെന്റ് തെക്കേത്തല എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

പൊതുയോഗത്തിനു ശേഷം പുതിയ കമ്മിറ്റുടെ ആദ്യ യോഗവും നടന്നു. കോവിഡ് മഹാമാരിയുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്തു. സൗഹാർദ്ദ രാവ്‌, പിക്നിക്, ഓണം, ക്രിസ്തുമസ് എന്നീ പരിപാടികൾക്ക് പുറമെ സമാജത്തിന്റെ സാമൂഹിക സേവന പദ്ധതിയായ തണൽ മരം പദ്ധതിക്ക് കീഴിൽ വിവിധ സേവന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സമാജത്തിന്റെ പ്രസിഡണ്ട് ബൈജു പകലോമറ്റം പറഞ്ഞു.

പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിന് മുൻപ് നടന്ന വാർഷിക പൊതുയോഗത്തിൽ നയാഗ്ര മലയാളി സമാജത്തിന്റെ 2021ലെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എൽഡ്രിഡ് കാവുങ്കലും വരവ് ചെലവ് കണക്കുകൾ ട്രെഷറർ ടോണി മാത്യുവും അവതരിപ്പിച്ചു. ഇരു റിപ്പോർട്ടുകളും പൊതുയോഗം പാസാക്കി. ബിന്ധ്യ ജോയിയുടെ സ്വാഗതം പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങുകൾ സജ്ന ജോസഫിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.

 

Leave Comment