ഹൂസ്റ്റൺ സെൻറ് ജോസഫ് ഫെറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിനെ തിരുനാൾ ഭക്തിസാന്ദ്രം

ഹൂസ്റ്റൺ :ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രധാനപ്പെട്ട ഇടവകകളിൽ ഒന്നായ ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആചരണം മാർച്ച് 19 ,20 തീയതികളിൽ ആഘോഷമായി നടത്തപ്പെട്ടു
ഇടവക വികാരി ഫാദർ ജോണിക്കുട്ടി പുലിശേരിൽ , തിരുനാൾ കൊടി ഉയർത്തിയതോടെ ആരംഭിച്ച മധ്യസ്ഥ പ്രാർത്ഥനാ പത്തൊമ്പതാം തിയതി പൂർത്തീകരിച്ചു.

തിരുനാൾ ദിനമായ മാർച്ച് 19ന് രൂപത സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് റാസ കുർബാനക്കു മുഖ്യകാർമ്മികൻ ആയി .രൂപത പ്രോക്യുറേറ്റർ റവ ഫാ:കുര്യൻ നെടുവേലി ചാലുങ്കൽ ,ഹൂസ്റ്റൺ ക്നാനായ പള്ളി വികാരി ഫാ:സുനി പടിഞ്ഞാറേക്കര, പെയർലാൻഡ് സെൻറ് മേരീസ് പള്ളി വികാരി ഫാദർ ജോബി ചേലക്കുന്നേൽ, ഫാ:റോയ് ജേക്കബ്, റവ ഫാ:കെവിൻ മുണ്ടയ്ക്കൽ ,റവ ഫാ: ജോണിക്കുട്ടി പുലിശേരിൽ, എന്നിവർ സഹകാർമികരായി

റാസാ കുർബാനയെ തുടർന്ന് സെൻറ് ജോസഫ് ഹാളിൽ സംഘടിപ്പിച്ച കലാവിരുന്നിൽ 150ഓളം ഇടവക അംഗങ്ങൾ അണിചേർന്നു.മാർച്ച് 20 ഞായറാഴ്ച രാവിലെ 9 മണിക്ക് ആഘോഷമായ കുർബാനയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്റെ സ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
മാർച്ച് 21ന് വൈകീട്ട് നടന്ന മരിച്ചവർക്ക് വേണ്ടിയുള്ള തിരു കർമങ്ങളോടെ 10 ദിവസം നീണ്ടുനിന്ന തിരുന്നാൾ ആചാരണങ്ങൾക്കു സമാപനമായി. തിരുനാൾ ക്രമീകരണത്തിന് ഇടവക വികാരി ഫാദർ ജോണിക്കുട്ടി പുലിശേരിൽ, അസിസ്റ്റൻറ് വികാരി ഫാദർ കെവിൻ മുണ്ടക്കൽ കൈക്കാരന്മാരായ പ്രിൻസ് മുടന്താഞ്ചലി , വർഗീസ് കല്ലുവെട്ടാംകുഴി ഫിലിപ്പ് പായിപ്പാട്ട് ,,ഷിജൊ തെക്കേൽ പാരിഷ് സെക്രട്ടറിമാരായ സിജോ ജോസ്, അഞ്ചനാ തോമസ് , പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Leave Comment