ജേക്കബ് പൂവന്തറകളത്തില്‍ (കുട്ടപ്പന്‍ -89) ഷിക്കാഗോയില്‍ അന്തരിച്ചു

 

ചിക്കാഗോ: ജേക്കബ് പൂവന്തറകളത്തില്‍ (കുട്ടപ്പന്‍ -89) ഷിക്കാഗോയില്‍ അന്തരിച്ചു.

ഭാര്യ ഏലിയാമ്മ പുന്നവേലില്‍ കുടുംബംഗമാണ്. മക്കള്‍: ഹെലന്‍ & ജോസഫ് കുറുപ്പന്‍പറമ്പില്‍ (ഷിക്കാഗോ), മിനിമോള്‍ & ജോസഫ് കാളാശ്ശേരില്‍ (ഷിക്കാഗോ), പുഷ്പമ്മ & സിനി നെടുംതുരുത്തിയില്‍ (ഷിക്കാഗോ).

സഹോദരര്‍: ചിന്നമ്മ ചാക്കോ മുടിയൂര്‍ക്കുന്ന് (ഹൂസ്റ്റണ്‍), ലീലാമ്മ ചാക്കോ കാളശ്ശേരില്‍ (ഷിക്കാഗോ).

ഇന്ന് (ബുധന്‍) വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ അനുസ്മരണ കുര്‍ബാന ഉണ്ടായിരിക്കും.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ഏപ്രില്‍ 1 വെള്ളിയാഴ്ച രാവിലെ (8 മുതല്‍ 10 വരെ) സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച്, മോര്‍ട്ടണ്‍ ഗ്രോവ്, ഇല്ലിനോയി.

പൂവന്തറകളത്തില്‍, പുന്നവേലില്‍ കുടുംബങ്ങള്‍ക്ക് ഇടവക സമൂഹത്തിന്റെ പേരില്‍ ഹൃദയംഗമമായ അനുശോചനവും പ്രാര്‍ത്ഥനയും വൈദികര്‍ അറിയിച്ചു .

 

Leave Comment