ഏലിയാമ്മ ജോർജിന്റെ സംസ്കാരം ഏപ്രിൽ 4ന് തിങ്കളാഴ്ച

ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ ജോർജ് (85) ന്റെ സംസ്‌കാരം ഏപ്രിൽ 4 ന് തിങ്കളാഴ്ച രാവിലെ 9.30ന് സഹോദരൻ ജോസഫ് തോമസിന്റെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 12.30 ന് കുഴിക്കാല ഐ.പി.സി ശാലോം സഭാ സെമിത്തേരിയിൽ നടത്തപ്പെടും. ആലക്കോട്ട് കുടുംബാഗമാണ് പരേത.

മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ), പാസ്റ്റർ ജോർജ് തോമസ് (ഫ്ലോറിഡ), വത്സമ്മ രാജു, പാസ്റ്റർ ജോസഫ് ജോർജ് (ഫ്ലോറിഡ). മരുമക്കൾ: ദീനാമ്മ ബിനോയ്, ആശ തോമസ്, മേരി ജോസഫ്, പരേതനായ രാജു മാമ്മൻ തോട്ടുങ്കര മുളക്കുഴ. Central studio kumbanad യൂട്യൂബ് പേജിൽ സംസ്കാര ശുശ്രുഷകളുടെ ലൈവ് ഉണ്ടായിരിക്കും.

വാർത്ത: നിബു വെള്ളവന്താനം

Leave Comment