തോമസ് ഉമ്മന്‍ (79) ഡാളസില്‍ അന്തരിച്ചു

ഡാളസ്: കവുങ്ങുംപ്രയാര്‍ മുളമൂട്ടില്‍ തോമസ് ഉമ്മന്‍ (പാപ്പച്ചന്‍ -79, മധ്യപ്രദേശ് സാരണി വൈദ്യുതി വകുപ്പ് റിട്ടയേഡ് ഉദ്യോഗസ്ഥന്‍) യുഎസിലെ ഡാളസില്‍ അന്തരിച്ചു.

സംസ്‌കാരം ശനിയാഴ്ച്ച 7.30 ന് ഡാളസ് ഇന്‍സ്പിറേഷന്‍ ചര്‍ച്ചിലെ ശുശ്രൂഷക്ക് ശേഷം ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍.

ഭാര്യ: പരേതയായ ഏലിയാമ്മ തോമസ് കുമ്പനാട് കുറ്റിയില്‍ കുടുംബാംഗം. മക്കള്‍: പാസ്റ്റര്‍ ഷിബു തോമസ് (കാല്‍വറി അസംബ്ലി ഓഫ് ഗോഡ്, അറ്റ്ലാന്റാ), ബിജു തോമസ്, ഷിബി തോമസ് (ഇരുവരും ഡാളസ്).മരുമക്കള്‍: ബിനി തോമസ്, സജിത്ത് മാത്യു, ഷീജ ഡാനിയേല്‍.

Leave Comment