ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന കർശനമാക്കും; നിയമലംഘർക്കെതിരെ വിട്ടുവീഴ്ചയില്ല

ആലപ്പുഴ: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ (നിപ്മര്‍) സജ്ജീകരിച്ച റീഹാബ് എക്‌സ്പ്രസ് ആലപ്പുഴ ജില്ലയില്‍ എത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല പരിപാടികളോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിലാണ് ഭിന്നശേഷിക്കാര്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഈ ബസില്‍ ലഭിക്കുക.

ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, കേള്‍വി പരിശോധന, ഭിന്നശേഷി സഹായ ഉപകരണ നിര്‍ണ്ണയ പരിശോധന തുടങ്ങിയവ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാക്കുന്നതിനുള്ള മൊബൈല്‍ സംവിധാനമാണ് റിഹാബ് എക്‌സ്പ്രസ്.

മെയ് 11 മുതല്‍ 13 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ സേവനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ -04772253870

 

Leave Comment