ഡാളസ്സിലെ പെററ് സ്റ്റോറുകളില്‍ പട്ടി, പൂച്ച വില്പന നിരോധിച്ചു

Spread the love

ഡാളസ്: ഡാളസ്സിലെ പെറ്റ്‌സ്റ്റോറുകളില്‍ പട്ടികളുടെയും, പൂച്ചകളുടേയും (Puppies& Kittens) വില്പന നിരോധിച്ചു. ഡാളസ് സിറ്റി കൗണ്‍സില്‍ ഇതു സംബന്ധിച്ചു ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്. മെയ് 11 ബുധനാഴ്ചയായിരുന്നു.

അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളില്‍ നിന്നും അനാരോഗ്യകരമായ രീതിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പെറ്റുകളുടെ വില്പന ഇതു മൂലം തടയാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം.

Picture2

പെറ്റുകളോടുള്ള മനുഷ്യരുടെ സ്‌നേഹം വര്‍ദ്ധിച്ചു വരുന്നതോടെ പെറ്റ് സ്റ്റോറുകളില്‍ പോയി വാങ്ങുന്ന പട്ടികളുടെയും, പൂച്ചകളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വാങ്ങുന്നവര്‍ അന്വേഷിക്കാറില്ലെന്നും, ഇവയെ വീട്ടില്‍ കൊണ്ടുവരുന്നതും, ഒരു കുടുംബമായി പരിഗണിക്കുന്നതും ഒരു പക്ഷേ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്ന് ടെക്‌സസ് ഹൂമയ്ന്‍ ലെജിസ്ലേഷന്‍ നെറ്റ് വര്‍ക്ക് ഡയറക്ടര്‍ സട്ടണ്‍ കെര്‍ബി പറഞ്ഞു.

ടെക്‌സസ്സില്‍ ഈ നിയമം കൊണ്ടുവരുന്ന ഏറ്റവും വലിയതും, പ്രധാനപ്പെട്ടതുമായ സിറ്റിയാണ് ഡാളസ്സെന്നും ഹൂമെയ്ന്‍ സൊസൈറ്റി ഓഫ് യു.എസ്. പറഞ്ഞു.

അഞ്ചു സംസ്ഥാനങ്ങളിലായി 400 സ്ഥലങ്ങളില്‍ ഇത്തരം നിയമം നിലവിലുണ്ടെന്നും ജോണ്‍ ഗുഡ്വിന്‍ പറഞ്ഞു. ഡാളസ്സില്‍ ഹുമെയ്ന്‍ പെറ്റ്‌സ്റ്റോര്‍ ഓര്‍ഡിനന്‍സ് നടപ്പാക്കണമെന്ന് നാലു മാസങ്ങള്‍ക്കു മുമ്പു തന്നെ സിറ്റി വിളിച്ചു ചേര്‍ത്ത പബ്ലിക്ക് മീറ്റിംഗില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

അന്യസംസ്ഥാനങ്ങളിലെ ബ്രീഡിംഗ് ഫെസിലിറ്റികളില്‍ നിന്ന് വന്‍തോതിലുള്ള ഒഴുക്ക് ഇതോടെ തടയാനാകുകയും, ചെറിയ തോതില്‍ ഇവിടെ തന്നെ ഈ പ്രക്രിയ ആരംഭിക്കുമെന്നും ഗുഡ് വില്‍ പറഞ്ഞു.

Author