ഗവ. പ്രസ് ഐ.എന്‍.റ്റി.യു.സി. സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്

തിരു: കേരള ഗവ. പ്രസ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐ.എന്‍.റ്റി.യു.സി. യുടെ സംസ്ഥാന സമ്മേളനം മെയ് 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്നു. അദ്ധ്യാപക’വനില്‍ വച്ച് നടക്കുന്ന സമ്മേളനം ബഹു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് മെയ് 13 വെള്ളിയാഴ്ച കേരളത്തിലെ 9 ഗവ. പ്രസ്സുകളില്‍ പതാകദിനമാചരിച്ചു. തിരുവനന്തപുരത്ത് ഗവ. സെന്‍ട്രല്‍ പ്രസ്സില്‍ കെ.പി.സി.സി. ട്രഷററും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. വി. പ്രതാപചന്ദ്രന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് അംഗങ്ങളുടെ പ്രകടനവും നടന്നു.

Leave Comment