മൂന്നു വയസ്സുകാരിയുടെ മരണം; മാതാപിതാക്കൾ അറസ്റ്റിൽ..

Spread the love

ഫ്ലോറിഡാ∙ മൂന്ന് വയസ്സുള്ള കുട്ടിക്ക് ശരിയായ ആഹാരം ലഭിക്കാതെ മരിച്ച സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റു ചെയ്തു. കുട്ടിയുടെ അമ്മ അർഹോണ്ട അച്ഛൻ റജിസ് ജോൺസൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛൻ ജോൺസൻ കുട്ടി ശ്വസിക്കുന്നില്ലെന്ന് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് കണ്ടത് സ്വിമ്മിങ് പൂളിൽ കുട്ടി ചലനമറ്റു കിടക്കുന്നതാണ്. കുട്ടി ആഹാരം കഴിച്ചിരുന്നുവെന്നാണ് ജോൺസൻ പറഞ്ഞിരുന്നതെങ്കിലും കുട്ടിയുടെ വയറ്റിൽ ഭക്ഷണ പദാർത്ഥങ്ങൾഒന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. 2019 ൽ കുട്ടി ജനിക്കുമ്പോൾ 6 പൗണ്ട് പത്തു ഔൺസ് തൂക്കമുണ്ടായിരുന്നു. എന്നാൽ മരിക്കുമ്പോൾ കുട്ടിക്ക് 9 പൗണ്ട് തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിക്ക് ശരിയായ ഭക്ഷണം നൽകാതെ, പട്ടിണിക്കിട്ടു കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

Author