എം.സി.എഫ് സംസ്ഥാനതല ഉദ്ഘാടനം (ഇന്ന് മേയ് 18)

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയായ ഓഫീസ് സമുച്ചയങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് രണ്ടുമണിക്ക് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വികാസ്ഭവനിലെ എം.സി.എഫിൽ നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 100 ഓഫീസുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 32 കേന്ദ്രങ്ങളിൽ നിർമ്മാണം തുടങ്ങിയതിൽ 15 എണ്ണം പൂർത്തിയായി.

Leave Comment