കെ.എസ്.ആര്‍.ടി.സി ഉല്ലാസ/തീര്‍ത്ഥാടന യാത്രകള്‍

കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വേളാങ്കണ്ണി തീര്‍ത്ഥാടനത്തിനും കുറഞ്ഞ ചിലവില്‍ യാത്ര ഒരുക്കുന്നു. പൊ•ുടി-നെയ്യാര്‍ ഡാം ഉല്ലാസ യാത്ര മെയ് 20,21,22 നുള്ള ബുക്കിംഗ് തുടങ്ങി. പ്രാരംഭ ഓഫറായി ഒരാള്‍ക്ക് 770 രൂപയാണ് ചിലവ്. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന യാത്ര പൊ•ുടി, നെയ്യാര്‍ ഡാം, കോട്ടൂര്‍ ആനപരിപാലന കേന്ദ്രം എന്നിവ സന്ദര്‍ശിച്ചു രാത്രി 9.30 ന് കൊല്ലം ഡിപ്പൊയില്‍ എത്തും.ആനപരിപാലന കേന്ദ്രത്തില്‍ കുട്ടവഞ്ചി യാത്രയും നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ ബോട്ടിംഗ് സൗകര്യവുമുണ്ട്. 8921950903, 9496675635 നമ്പരുകളില്‍ ബുക്ക് ചെയ്യാം. മെയ് 20 മുതല്‍ കാറ്റാടി മല, ഒരിയൂര്‍, വേളാങ്കണ്ണി തീര്‍ത്ഥാടന യാത്ര തുടങ്ങും. രാവിലെ 5.15 ന് പുറപ്പെടും. കാറ്റാടിമലയും, ഒരിയൂര്‍ വി.ജോണ്‍ ഡി ബ്രിട്ടോയുടെ ദേവാലയവും സന്ദര്‍ശിച്ചു രാത്രി വേളാങ്കണ്ണിയില്‍ എത്തും.അടുത്ത ദിവസം രാവിലെ ഒമ്പത് മണിക്കുള്ള മലയാളം കുര്‍ബാനക്ക് ശേഷം വൈകുന്നേരം നാലു മണിക്ക് യാത്ര തിരിച്ചു അടുത്ത ദിവസം അതിരാവിലെ തിരികെ എത്താം. പ്രാരംഭ ഓഫറായി ടിക്കറ്റ് നിരക്ക് ഒരു സീറ്റിനു 2500 രൂപ. വ്യക്തിഗതമായോ ഇടവക അടിസ്ഥാനത്തില്‍ മൊത്തമായോ ബുക്ക് ചെയ്യാം. ഫോണ്‍ – 8921552722 9995044775, 8921950903, 9496675635

Leave Comment