കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ തമ്പാനൂർ രവി പ്രസിഡന്റ്

ആർ ശശിധരൻ ജന.സെക്രട്ടറി.

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി മുൻ എംഎൽഎ തമ്പാനൂർ രവിയും ജനറൽ സെക്രട്ടറിയായി ആർ. ശശിധരനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് ചേർന്ന യൂണിയൻ 67-ാം വാർഷിക സമ്മേളനമായി ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രാജ്യത്തെ കൊള്ളയടിക്കുന്നു : തമ്പാനൂർ രവി - Express Herald പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രാജ്യത്തെ ...

വിൻസെന്റ് എംഎൽഎയാണ് വർക്കിങ് പ്രസിഡന്റ്. സന്തോഷ്കുര്യൻ, ഡി അജയകുമാർ, ടി നൗഷാദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും വി.ജി ജയകുമാരിയെ ട്രഷറായും തെരഞ്ഞെടുത്തു. ബിജു ജോൺ, സിജി ജോസഫ്, ആർ.എൽ രാജീവ്, എംഐ അലിയാർ, എം ഷൗക്കത്ത് അലി എന്നിവരാണ് സെക്രട്ടറിമാർ. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിമാരായി എം.വി ലാൽ, മനോജ് ലാകയിൽ, ടി.കെ നൗഷാദ്, എസ് പ്രദീപ്കുമാർ, എ.എൻ രാജേഷ്, ആർ.ജി ശ്രീകുമാർ, ടി. സുഷകുമാർ, എം.അജിത്ത് കുമാർ, എസ്.കെ മണി, ഒ.കെ ശശി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

Leave Comment