കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി

രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് മടങ്ങി. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് 25നു രാഷ്ട്രപതി കേരളത്തിലെത്തിയത്.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ നമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഇന്നലെ(26 മേയ്) രാവിലെ 11.30നു നടന്ന ‘നാഷണൽ വിമെൻ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസ് കേരള 2022’ രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. തുടർന്നു രാജ്ഭവനിൽ വിശ്രമശേഷം ഇന്നലെ വൈകിട്ട് 5.20ന് തിരുവനന്തപുരത്തുനിന്ന് അദ്ദേഹം പുനെയിലേക്കു തിരിച്ചു. പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.തിരുവനന്തപുരം വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പത്നി രേഷ്മ ആരിഫ്, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, സതേൺ എയർ കമാൻഡ് എയർ മാർഷൽ എസ്.കെ. ഇൻഡോറിയ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർശൻ കുമാർ, ജില്ലാ കളക്ടർ നവജ്യോത് ഖോസ എന്നിവർ രാഷ്ട്രപതിയേയും കുടുംബാംഗങ്ങളേയും യാത്രയാക്കാൻ എത്തിയിരുന്നു.

Leave Comment