എന്‍എഫ്എല്‍ താരം ജെഫ് ഗ്ലാഡിനി വാഹനാപകടത്തില്‍ മരിച്ചു

ഡാളസ്: എന്‍എഫ്എല്‍ അരിസോണ കാര്‍ഡിനല്‍സ് ഡിഫന്‍സീവ് ബാക്ക് ജെഫ് ഗ്ലാഡിനി (25) മേയ് 30 നു ഡാളസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു.

ഡാളസ് വുഡ്ഓള്‍ റോജേഴ്‌സ് ഫ്രീവേയിലായിരുന്നു അപകടമെന്ന് കാര്‍ഡിനല്‍ ഏജന്റ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജെഫിന്റെ ആകസ്മിക മരണം ടീം അംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നാണ് ഏജന്റെ ഇതേക്കുറിച്ചു പ്രതികരിച്ചത്. അതേസമയം മെമ്മോറിയല്‍ ഡേ അവധിആയതിനാല്‍ ഡാളസ് കൗണ്ടി ഷെറിഫ് ഓഫീസ് ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

ടെക്‌സസിലെ ന്യൂബോസ്റ്റണില്‍ 1996 ഡിസംബര്‍ 12 നായിരുന്നു ജെഫിന്റെ ജനനം. ടെക്‌സസ് ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റി കോളജ് ഫുട്‌ബോള്‍ ടീമിലും (201519) പിന്നീട് മിനിസോട്ട വൈകിന്‍സിലും ജേഴ്‌സി അണിഞ്ഞു. 2022 ലാണ് അരിസോണ കാര്‍ഡിനല്‍സില്‍ അംഗമാകുന്നത്. നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ രണ്ടു സീസണില്‍ ഫുട്‌ബോള്‍ കോര്‍ണര്‍ ബാക്കിലായിരന്നു.

അരിസോണ കാര്‍ഡിനന്‍സുമായി ഈ വര്‍ഷം മാര്‍ച്ച് 17 നായിരുന്നു കരാറില്‍ ഒപ്പിട്ടിരുന്നത്. രണ്ടു വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍.

Leave Comment