ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതിക്കുവേണ്ടി തിരച്ചല്‍ തുടരുന്നു

പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു.

ടെക്‌സസ് : ഡ്രൈവറെ കുത്തി പരുക്കേല്‍പിച്ചു ജയിലിലെ വാഹനവുമായി രക്ഷപ്പെട്ട കൊലക്കേസ് പ്രതി ഗൊണ്‍സാലൊ ലോപസ്(46) നെ കണ്ടെത്തുന്നതിന് മൂന്നാഴ്ചയായി പൊലീസ് നടത്തുന്ന ശ്രമം വിജയിച്ചില്ല. മേയ് 12 നായിരുന്നു സംഭവം. ഗൊണ്‍സാലൊയെ ജയിലില്‍ നിന്നും പുറത്തേക്ക് ബസില്‍ കൊണ്ടു പോകവെ, വാഹനം ഓടിച്ചിരുന്ന ക്രിമിനല്‍ ജസ്റ്റിസ് ഓഫിസറെ കുത്തി പരുക്കേല്‍പ്പിച്ചു ബസ് തട്ടിയെടുക്കുകയായിരുന്നു.

Picture2

തട്ടിയെടുത്ത ബസുമായി മുന്നോട്ടു പോകുന്നതിനിടെ വാഹനത്തിന്റെ ടയര്‍പൊട്ടിയതിനെ തുടര്‍ന്ന് ഗൊണ്‍സാലൊ ബസ് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താനായില്ല.

പ്രതിയെ കണ്ടെത്തുന്നതിനു കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ശരീരത്തില്‍ മുഴുവന്‍ ടാറ്റു ചെയ്ത ചിത്രം പരസ്യപ്പെടുത്തിയിട്ടുണ്ട്. കണ്ടെത്തുന്നവര്‍ക്ക് 50,000 ഡോളര്‍ പ്രതിഫലവും പൊലീസ് പ്രഖ്യാപിച്ചു.

 

Leave Comment