വിദേശതൊഴിൽ ബോധവത്കരണം: മലയാള പതിപ്പ് പുറത്തിറക്കി

വിദേശ തൊഴിലന്വേഷകർക്കായി വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവത്കരണ പ്രസിദ്ധീകരണത്തിന്റെ മലയാള പതിപ്പ് നോർക്ക റൂട്ട്‌സ് പുറത്തിറക്കി. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റസ് ബ്രഹ്‌മകുമാർ പുസ്തകത്തിന്റ പ്രകാശനം നിർവഹിച്ചു. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റും കൊച്ചി റീജണൽ പാസ്‌പോർട്ട് ഓഫീസറുമായ ടി.ആർ. മിഥുൻ, നോർക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, റിക്രൂട്ടിംഗ് മാനേജർ ടി.കെ. ശ്യാം, പി.ആർ.ഒ. നാഫി മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

Leave Comment