ന്യൂയോര്‍ക്കില്‍ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതിനുള്ള പ്രായം 21 ആക്കി

ന്യൂയോര്‍ക്ക് : ഇരുപത്തിഒന്നു വയസ്സിനു താഴെയുള്ളവരെ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതില്‍ നിന്നും വിലക്കി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ ഉത്തരവിറക്കി. തിങ്കളാഴ്ച ഗവര്‍ണര്‍ ഒപ്പിട്ട ഉത്തരവില്‍ പത്തു പുതിയ സുരക്ഷാ നിര്‍ദേശങ്ങളും ഉള്‍പ്പെടുന്നു.

സമൂഹത്തിനു ഭീഷണിയാണെന്ന് കരുതുന്നവരില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുക്കാനും ഇതില്‍ വ്യവസ്ഥയുണ്ട്. അപകടകാരികളായവരില്‍ നിന്നും തോക്കുകള്‍ ഒഴിവാക്കുക എന്ന ശക്തവും ധീരവുമായ നടപടിയാണ് ന്യുയോര്‍ക്ക് സ്വീകരിച്ചിരിക്കുന്നതെന്നു ബില്ലില്‍ ഒപ്പുവച്ചശേഷം ഗവര്‍ണര്‍ പറഞ്ഞു.

വെടിവയ്പ് സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഈ നിയമനിര്‍മാണം ഒരു തുടക്കമാണെന്നും, കൂടുതല്‍ ശക്തമായ നിയമ നിര്‍മാണങ്ങള്‍ക്കുവേണ്ടി യുഎസ് കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave Comment