മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കളക്ട്രേറ്റ് മാര്‍ച്ച് ഇന്ന്(ജൂണ്‍ 10)

നയതന്ത്ര പാഴ്സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന കറന്‍സി കടത്തലില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വ്വഹിക്കും. എറണാകുളത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ആലപ്പുഴയില്‍ രമേശ് ചെന്നിത്തല,കൊല്ലത്ത് കെ.മുരളീധരന്‍ എംപിയും പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി,കണ്ണൂരില്‍ എം.ലിജു,കോഴിക്കോട് കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍,മലപ്പുറത്ത് പിസി വിഷ്ണുനാഥ് എംഎല്‍എ,വയനാട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ,തൃശ്ശൂര്‍ ബെന്നി ബഹനാന്‍ എംപി,പാലക്കാട് വികെ ശ്രീകണ്ഠന്‍ എംപി,കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ,പത്തനംതിട്ടയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം,ഇടുക്കി ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവരും കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

Leave Comment