ഓഹരി വില്‍പ്പനയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കരുത്തുനേടിയെന്ന് ധനമന്ത്രി

കൊച്ചി: ഓഹരി വിപണിയിലെ സുരക്ഷിത നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കുന്നതു സംബന്ധിച്ച ബോധവല്‍ക്കരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം കൊച്ചിയിലെ കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടന്നു. ധനമന്ത്രാലയത്തിനു കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പാണ് (ദീപം) പരിപാടി സംഘടിപ്പിച്ചത്. കൊച്ചിക്കു പുറമെ തിരുവനന്തപരും ഉള്‍പ്പെടെ രാജ്യത്തുടനീളം 75 നഗരങ്ങളിലായി നടന്ന സമ്മേളനം ധനമന്ത്രി നിര്‍മല സീതാരാമന്‍ വെര്‍ച്വലായി ഉല്‍ഘാടനം ചെയ്തു.

‘വിപണിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തം കുറച്ചു കൊണ്ടുവരിക എന്ന നയം സ്വീകരിച്ചതോടെ 1991നു ശേഷം പൊതു ആസ്തി ഭരണത്തിന്റെ സ്വഭാവം പുതിയൊരു ദിശയിലേക്ക് മാറി. സ്വകാര്യ മേഖലയില്‍ ഇതു സൃഷ്ടിച്ച അവസരങ്ങളിലൂടെ വന്‍തോതില്‍

നിക്ഷേപം ആകര്‍ഷിക്കുവാനും പുതിയ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. ഈ മാറ്റവും തന്ത്രപ്രധാനമായ ഓഹരി വില്‍പ്പനയും പൊതു മേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും വരുമാനവും മത്സരക്ഷമതയും വര്‍ധിപ്പിക്കാനും സഹായിച്ചു’- മന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകങ്ങളില്‍ ഓഹരി വിറ്റഴിച്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ മികച്ച മുന്നേറ്റമുണ്ടാക്കിയതായും ഇത് ഓഹരി വിപണിക്ക് ഊര്‍ജ്ജം പകരുന്നതായും അവര്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് മൂലധന വിപണിയിലൂടെ സമ്പത്ത് സൃഷ്ടിപ്പിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ദീപം ‘ആസാദി കാ അമൃത് മഹോത്സവ് കോണ്‍ഫറന്‍സ്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഓഹരി വിപണി, നിക്ഷേപകര്‍ ഓഹരി വിപണിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വിപണി ധാര്‍മികത, ഓഹരികളുടെ വില്‍പ്പനയും കൈമാറ്റവും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.

ദീപം ഡയറക്ടര്‍ ഡോ. റോസ് മേരി കെ അബ്രഹാം, കലക്ടര്‍ ജാഫര്‍ മാലിക്, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച് ചെയര്‍മാന്‍ ഡോ. ധനുരാജ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍, കുസാറ്റ് പ്രൊഫസര്‍ ഡോ. സന്തോഷ് കുമാര്‍, സെബി സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ട്രെയ്‌നറും വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍എസ്എസ് കോളെജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സനേഷ് സി, ട്രേഡര്‍ ശ്യാമ കനകചന്ദ്രന്‍, ബിഎസ്ഇ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ലിയോ പീറ്റര്‍, എന്‍എസ്ഇ ഡെപ്യൂട്ടി മാനേജറും കേരള മേധാവിയുമായ അനന്ദു ഷാജി എന്നിവര്‍ പ്രസംഗിച്ചു.

PHOTO CAPTION:75 നഗരങ്ങളിലായി ധനമന്ത്രാലയത്തിനു കീഴിലുള്ള നിക്ഷേപ, പൊതു ആസ്തി ഭരണ വകുപ്പ് (ദീപം) സംഘടിപ്പിച്ച പരിപാടി കൊച്ചിയിൽ നിന്നും.Report

Anju V Nair {Accounts Manager}

 

 

Leave Comment