കൊച്ചിയില്‍ വിഐപി ക്ലോത്തിങ്ങിന്റെ ആദ്യ സ്റ്റോര്‍ ആരംഭിച്ചു

കൊച്ചി : ഇന്നര്‍വെയര്‍ നിര്‍മ്മാതാക്കളായ വിഐപി ക്ലോത്തിങ് കൊച്ചി പാലാരിവട്ടത്ത് ആദ്യത്തെ ഫ്രാഞ്ചൈസി മോഡല്‍ സ്റ്റോര്‍ ആരംഭിച്ചു. ഇന്നര്‍വെയര്‍ വിഭാഗത്തില്‍ റീട്ടെയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോര്‍ ആരംഭിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ വിഭാഗങ്ങളിലുടനീളം ഏറ്റവും പുതിയ ശേഖരം സ്റ്റോറിലുണ്ട്. വിഐപി, ഫ്രെഞ്ചി, ഫീലിംഗ്‌സ്, ലീഡര്‍, ബ്രാറ്റ് എന്നീ ബ്രാന്‍ഡുകളിലാണ് ഉത്പന്ന നിര.

വര്‍ഷങ്ങളായി വിഐപി വസ്ത്രങ്ങളുടെ ഏറ്റവും ശക്തമായ വിപണിയാണ് കേരളം. അതിനാലാണ് ആദ്യ ഫ്രാഞ്ചൈസി മോഡല്‍ കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വിഐപി ഇന്നേഴ്‌സ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം 100 ആയി വികസിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു – വിഐപി ക്ലോത്തിംഗ് ലിമിറ്റഡ് സിഎംഡി സുനില്‍ പതാരെ പറഞ്ഞു.

Report: Aishwarya

Leave Comment