റ്റിഡിഎഫ് സമരം രണ്ടാംഘട്ടത്തിലേക്ക്

തിങ്കളാഴ്ച (ജൂണ്‍ 13) നേതാക്കള്‍ നിരാഹാര സമരത്തിലേക്ക്

കെഎസ്ആര്‍ടിസി തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും അ‍ഞ്ചാം തീയതിക്ക് മുമ്പായി നല്‍കുക,സിഫ്റ്റ് കമ്പനി പിന്‍വലിക്കുക,ശമ്പള കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കുക,12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുക, പതിനാറു ഡ്യൂട്ടി ഇല്ലെന്നതിന്‍റെ പേരില്‍ ശമ്പളം തടയാതിരിക്കുക,യൂണിഫോറം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ ജൂണ്‍ 6ന് ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം ജൂണ്‍ 13 മുതല്‍ റിലെ നിരാഹാര സത്യാഗ്രഹമെന്ന രണ്ടാംഘട്ടിത്തിലേക്ക് കടക്കുമെന്ന് റ്റിഡിഎഫ് സംസ്ഥാന പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ തമ്പാനൂര്‍ രവി അറിയിച്ചു.

ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍റെയും ട്രാന്‍സ്പോര്‍ട്ട് ഡ്രെെവേഴ്സ് യൂണിയന്‍റെയും ജനറല്‍ സെക്രട്ടറിമാരായ ആര്‍.ശശിധരനും റ്റി സോണിയും തിങ്കളാഴ്ച രാവിലെ 9 മുതല്‍ ആരംഭിക്കുന്ന റിലെ നിരാഹാരസമരം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. വിഎസ് ശിവകുമാര്‍,എം.വിന്‍സന്‍റ് എംഎല്‍എ ഉള്‍പ്പെടെ പ്രമുഖ യുഡിഎഫ്,ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും. ഇൗ മാസം ശമ്പളം ലഭിച്ചത് കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും തങ്ങള്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ ആവശ്യങ്ങള്‍ക്കും ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ സമരം ശക്തിയായി തുടരുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു

എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയും ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളെ നിരന്തരം പീഡിപ്പിക്കുകയും ഇൗ പൊതുമേഖല

സ്ഥാപനത്തെ ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കുകയുമാണ് ചെയ്യുന്നത്.തൊഴില്‍ നിയമങ്ങളും കോടതിവിധികളും കരാറുകളും കാറ്റില്‍പ്പറത്തി തൊഴിലാളികളെ അപമാനിക്കുന്ന നടപടികളാണ് സര്‍ക്കാരിന്‍റെയും മനേജ്മെന്‍റിന്‍റെയും ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. മുഖ്യമന്ത്രി അടിയന്തരമായി ഇൗ പ്രശ്നത്തില്‍ ഇടപ്പെട്ട് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തമ്പാനൂര്‍ രവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

 

 

Leave Comment