ലോക കേരളസഭയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സിലും

തിരുവനന്തപുരം: ആഗോള മലയാളികളുടെ കൂട്ടായ്മയായ മൂന്നാമത് ലോക കേരളസഭയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളും. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍,ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍, മുൻ ഗ്ലോബൽ ചെയർമാൻ എ.വി.അനൂപ്,ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോസഫ് കിളിയന്‍, , ഫാര്‍ ഈസ്റ്റ് ആന്‍ഡ് ആസ്‌ട്രേലിയ ചെയര്‍മാന്‍ അജോയ് കല്ലാന്‍കുന്നേല്‍ ബേബി, മലയാള ഭാഷവേദി ചെയര്‍മാന്‍ സി. പി. രാധാകൃഷ്ണന്‍, വാസു നായര്‍ എന്നിവര്‍ പങ്കെടുക്കും.

വേള്‍ഡ് മലയാളി കൗണ്‍സിലിന് കിട്ടിയ അംഗീകാരമാണ് എട്ടിൽപ്പരം പ്രതിനിധികൾ സഭയിലുണ്ടാകുമെന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവാസികളുടെയും അതിലൂടെ കേരളത്തിന്റെയും സാംസ്‌കാരിക സാമൂഹിക മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികള്‍ സഭയില്‍ അവതരിപ്പിക്കുമെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ 16,17, 18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരളസഭയില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റി എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കെടുക്കും. പ്രവാസികളുമായി ബന്ധപ്പട്ട പ്രശ്‌നങ്ങളും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും അരങ്ങേറും.

james koodal

Leave Comment