പഠനോപകരണ കിറ്റിന് അപേക്ഷിക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ചു

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷാരംഭത്തില്‍ സൗജന്യ പഠനോപകരണ കിറ്റിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയം ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. 1 മുതല്‍ 5-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് കിറ്റ് നല്‍കുന്നത്.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.kmtwwfb.org ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30 ന് വൈകിട്ട് 5 വരെ എസ്ആര്‍എം റോഡിലെ എറണാകുളം ജില്ല ഓഫീസിലും കൂടാതെ
[email protected] എന്ന മെയില്‍ ഐഡി വഴി ഓണ്‍ലൈനായും സ്വീകരിക്കും. ഫോണ്‍ : 0484-2401632.

Leave Comment