സഹായം ഉറപ്പാക്കാന്‍ സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍

ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ നിയമസഹായം, വൈദ്യസഹായം, ഷെല്‍ട്ടര്‍ ഹോമുകളിലേക്കുള്ള റഫറന്‍സ്, പോലീസ് സഹായം എന്നിവ നല്‍കുന്ന കേന്ദ്രങ്ങളാണ് സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് സ്ത്രീകളാണ് സഹായം തേടിയെത്തുന്നത്.നിയമസഹായം ലഭ്യമാക്കാനായി ആഴ്ചയില്‍ മൂന്നു ദിവസം വനിതാ കൗണ്‍സിലര്‍മാരുടെ സേവനവും കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഗാര്‍ഹിക പീഡന നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ളാസുകള്‍, മാനസികാരോഗ്യം ഉറപ്പാക്കാനുള്ള കൗണ്‍സലിംഗ് എന്നിവയും ഈ കേന്ദ്രങ്ങളിലൂടെ നല്‍കുന്നു.നിലവില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി ആകെ 82 സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. 2021 – 2022 വര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആകെ 2,837 പേരാണ് സര്‍വീസ് പ്രൊവൈഡിങ് സെന്ററുകളില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തിയത്.

 

Leave Comment