പുതുപ്പള്ളിയിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴും കർമ്മനിരതൻ

ഡാളസ് : രാഷ്ട്രീയ പ്രവർത്തകർക്ക് എക്കാലവും അനുകരണീയനായ മാതൃക ജന സേവകനാണ്

ഉമ്മൻ ചാണ്ടി. അതിനൊരുദാഹരണമാണ് ഞായറാഴ്ച ദിവസവും തന്റെ ഭവനത്തിൽ ഒഴുകിയെത്തുന്ന ജനപ്രവാഹം. ദീർഘ വർഷങ്ങളായ് കോൺഗ്രസ് പാർട്ടിയുടെ

നേതൃത്വനിരയിൽ പ്രവർത്തിയ്ക്കുന്ന അഡ്വഃ . ഡി. വിജയകുമാറിനൊടൊപ്പം മുൻകൂട്ടി തീരുമാനിച്ചതനുസരിച്ചാണ് ഉമ്മൻ ചാണ്ടിയുടെ ഭവനത്തിൽ അമേരിക്കയിലെ ഡാളസ്സിൽ നിന്നും കേ രളത്തിലെത്തിയ ഓൺലൈൻ ലേഖകന് ഇങ്ങനെ ഒരവസരം ലഭ്യമായത്.

പ്രവാസികളെ സ്നേഹിയ്ക്കുന്ന നല്ല മനസ്സും യാതൊരു പ്രതിഫലവും സ്വീ കരിക്കാതെ ജനങ്ങളുടെ സാമൂഹ്യ പ്രശ്നങൾക്ക് പരിഹാരം കാണുന്നതിന് അവരോടൊപ്പം നില്ക്കുന്നതാണ് ഉമ്മൻചാണ്ടിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. അധികാരത്തിന്റെ അഹം ഭാവം ഇല്ലാത്ത , എളിമത്വമുള്ള ഉമ്മൻ ചാണ്ടിയെ ആർക്കാണ് മറക്കുവാൻ കഴിയുക .സന്ദർശനം കഴിഞ്ഞു പുറത്തിറങ്ങിയ ലേഖകൻ തന്റെ അനുഭവങ്ങൾ പങ്കിട്ടു.

റിപ്പോർട്ട് : പി പി ചെറിയാൻ

Leave Comment