ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ

ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായിട്ടാണ് ഫൊക്കാന എന്ന സംഘടന രൂപമെടുത്തത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ന് ഫൊക്കാന എവിടെ നിൽക്കുന്നു. ഈ ചോദ്യം താനുൾപ്പടെയുള്ള ഫൊക്കാനാ നേതാക്കന്മാരും പ്രവർത്തകരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, ഹ്യൂസ്റ്റൺ ഫൊക്കാന പ്രവർത്തകർ എന്നിവർ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കവെ ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർഥി ശ്രി ബാബു സ്റ്റീഫൻ പ്രസ്താവിച്ചു. ഫൊക്കാന നേതാക്കളെ വിമർശിക്കുകയല്ല മറിച് കാലത്തിൻറെ ആവശ്യം മനസിലാക്കി പ്രവർത്തിക്കാൻ അവരോട് അഭ്യർഥിക്കുക മാത്രമാണ്.

കഴിഞ്ഞകാലങ്ങളായി ഫൊക്കാനയുടെ പ്രവർത്തനം സമാന്തര സംഘടനകളെ അപേക്ഷിച്ചു വളെരെയധികം താഴേക്കുപോയിരിക്കുന്നു എന്ന ആശംസാ പ്രസംഗത്തിൽ പല സംഘടനാ നേതാക്കളും ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബാബു സ്റ്റീഫൻ. അമേരിക്കയിലെ ജൂതന്മാർക്കും, പാകിസ്താനികൾക്കും ഗുജറാത്തികൾക്കും ഒക്കെ സംഘടിതമായി വിലപേശാനുള്ള കഴിവുണ്ട്. എന്നാൽ അമേരിക്കയിലുടനീളം പലനിലകളിലും പ്രവർത്തിക്കുന്ന മലയാളി സംഘടനകൾക്കു അതിനുള്ള കഴിവുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നരേന്ദ്ര മോദിക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആകാനും കറുത്ത വർഗക്കാരനായ ഒബാമക്ക് അമേരിക്കൻ പ്രസിഡന്റാകാനും കഴിഞ്ഞു. പക്ഷെ വരുന്ന ഇരുപത്തിയഞ്ച് വര്ഷങ്ങള്ക്കുള്ളിലെങ്കിലും ഒരു മലയാളി യുവാവിനെ അത്തരം സ്ഥാനത്തേക്കുയർത്താൻ നമുക്ക് കഴിയുമോ. അതിനു അവരെ പ്രാപ്തരാക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയും എന്ന കൂട്ടായചിന്തക്കു നേതൃത്വം നാല്;കുകയും അതിനായി യത്നിക്കുകയും ചെയ്യാൻ നമ്മുടെ സംഘടനകൾക്ക് കഴിയണം. വാഷിങ്ങ്ടൺ ഡി സി പോലെയുള്ള ഒരു സിറ്റി തട്ടകമാക്കിയ പ്രവർത്തനം അതിലേക്കായിരിക്കും. അമേരിക്കൻ മലയാളികളുടെ നാട്ടിലുള്ള സ്വത്ത് സംരക്ഷിക്കാൻ പ്രാപ്തമായ നിയമങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കണം. കാരണം എല്ലാ രാഷ്ട്രീയക്കാർക്കും അമേരിക്കയിൽ സ്വീകരണവും പണവും നമ്മൾ നൽകുന്നുണ്ട് പക്ഷെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയല്ലാതെ നമ്മുടെ ആവശ്യങ്ങൾ അവരെക്കൊണ്ടു നടപ്പാക്കിക്കാൻ നമുക്ക് കഴിയണം. തൻ അധികാരത്തിൽ വന്നാൽ ഫൊക്കാനക്കു വാഷിംഗ്‌ടൺ ഡി സി, ന്യൂയോർക്, ന്യൂജേഴ്‌സി എന്നി സംസ്ഥാനങ്ങളിൽ എവിടെങ്കിലും ഒരു ആസ്ഥാനം ആറുമാസങ്ങൾക്കകം ഉണ്ടാക്കിയിരിക്കും. ഇത്രയും വലിയ സംഘടനക്കു ഇന്ന് ഒരു പോസ്റ്റ് ബോക്സ് അല്ലാതെ ഒന്നുമില്ല എന്നത് ഖേദകരമാണ്.

ഹൂസ്റ്റണിലെ കേരള ഹൗസിൽ കൂടിയ സമ്മേളനത്തിൽ ആർ വി പി രഞ്ജിത്ത് പിള്ള ആധ്യക്ഷം വഹിച്ചു. മാഗ്‌ പ്രസിഡണ്ട് അനിൽ ആറന്മുള മുൻ ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ അബ്രഹാം ഈപ്പൻ എന്നിവർ ബാബു സ്റ്റീഫനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ജോജി ജോസഫ് സ്വാഗതവും ശ്രീമതി പൊന്നുപിള്ള നന്ദിയും പറഞ്ഞു. മുൻ ഫൊക്കാന പ്രസിഡണ്ട് ജി കെ പിള്ള, അനിൽ ആറന്മുള, എബ്രഹാം ഈപ്പൻ, മാഗ് ട്രസ്റ്റീ ചെയർ മാർട്ടിൻ ജോൺ, വൈസ് പ്രസിഡണ്ട് ഫാൻസിമോൾ പള്ളത്തുമഠം, ജോഷ്വാ ജോർജ്, മാത്യു മുണ്ടക്കൽ, ഡോ. സാം, ജിമ്മി കുന്നശ്ശേരിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ പെയർലാൻഡ് മലയാളി അസോസിയേഷൻ എന്നീ സംഘടനകൾ ബാബു സ്റ്റീഫനെ എൻഡോഴ്സ് ചെയ്തതായി പ്രഖ്യാപിച്ചു.

Leave Comment