ഇപി ജയരാജനെതിരെ കോടതിയെ സമീപിക്കും : കെ.സുധാകരന്‍ എംപി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസെടുക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടന വിരുദ്ധ പ്രസ്താവന നടത്തിയ സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവെയ്ക്കണം. സജി ചെറിയാന്‍ നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്. മന്ത്രി സ്ഥാനം

രാജിവെച്ചത് കൊണ്ട് പ്രശ്‌നം തീരുന്നില്ല. മന്ത്രി പദവി രാജിവെയ്ക്കുന്ന സമയത്ത് പോലും അദ്ദേഹം നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറായില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave Comment