കെപിസിസി ചിന്തന്‍ ശിബിരം ജൂലൈ 23നും 24നും കോഴിക്കോട്

എഐസിസി തീരുമാനപ്രകാരം കേരളത്തിലും നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

കോഴിക്കോട് ബിച്ചിന് സമീപം ലയണ്‍സ് പാര്‍ക്കിന്‍റെ എതിര്‍വശം,ആസ്പിന്‍ കോര്‍ട്ടിയാര്‍ഡില്‍(ലീഡര്‍ കെ.കരുണാകരന്‍ നഗര്‍) വെച്ച് ജൂലൈ 23,24 (ശനി,ഞായര്‍) തീയതികളില്‍ നവ സങ്കല്‍പ്പ് ചിന്തിന്‍ ശിബിരം സംഘടിപ്പിക്കും.രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍,ഡിസിസി പ്രസിഡന്റുമാര്‍,നിര്‍വാഹക സമിതി അംഗങ്ങള്‍,എംപിമാര്‍,എംഎല്‍എമാര്‍,എഐസിസി അംഗങ്ങള്‍,പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്‍മാര്‍-ദേശീയ ഭാരവാഹികള്‍,ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ എന്നിവരായിക്കും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്.

രണ്ടു ദിവസമായി സംഘടിപ്പിക്കുന്ന ചിന്തന്‍ ശിബരില്‍ ദേശീയ നേതാക്കളടക്കം കോണ്‍ഗ്രസിന്റെ മുഴുവന്‍ സംസ്ഥന നേതാക്കളും പങ്കെടുക്കും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ഒരു കലണ്ടര്‍ ചിന്തന്‍ ശിബരത്തില്‍ തയ്യാറാക്കും.സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ചിന്തന്‍ ശിബിരം സംഘടിപ്പിക്കുന്നത്. പാര്‍ട്ടിയുടെ കാലാനുസൃതവും സമൂലവുമായ നവീകരണമെന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിന് പിന്നില്‍.പാര്‍ട്ടി ഫോറങ്ങളില്‍ ദളിത്,പിന്നാക്ക,ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വനിതകള്‍,യുവാക്കള്‍ എന്നിവര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്‍റെ ആവശ്യകത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും.

Leave Comment