ഫൊക്കാനാ പ്രസിഡണ്ട് പദവിയിലേക്ക് ഇത്തവണയെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ലീല മാരാട്ട്

ഫ്ലോറിഡ: ഫൊക്കാനാ പ്രസിഡണ്ട് പദവിയിലേക്ക് ഇത്തവണയെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ലീല മാരാട്ട് എന്നാൽ കൂടെയുണ്ടായിരിക്കും എന്ന് വിശ്വസിച്ചവർ പോലും കൈവിട്ടു എന്നാണ് ഫ്ലോറിഡായിൽ ഇന്നു നടന്ന ഫൊക്കാനാ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിൽ തെളിഞ്ഞു വന്ന ചിത്രം. .കഴിഞ്ഞ തവണ പ്രസിഡന്റ്പദവി ചുണ്ടോടു അടുപ്പിച്ചുവെങ്കിലും അവസാന നിമിഷം എല്ലാവരും ചേർന്ന് തട്ടിക്കളയുകയായിരുന്നു .ഇത്തവണ അതിൽ നിന്നും വിഭിന്നമായി വിജയ പ്രതീക്ഷകൾ അവസാന നിമിഷം വരെ ഇവർ നിലനിർത്തിയിരുന്നു അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് കഴിഞ്ഞ ഒരു മാസമായി ഓൺലൈൻ പത്രങ്ങളിൽ വന്നിരുന്ന വാർത്തകളിൽ നിന്നും വ്യക്തമായിരുന്നു

അമേരിക്കയിൽ ഇത്രയും നേതൃത്വപാടവവും ,കൂടെയുള്ളവരെ ചേർത്ത് പിടിക്കുന്നതിനും, സൗമ്യമായ പെരുമാറ്റത്തിലൂടെ ആരെയും തന്നിലേക്ക് ആകർഷിക്കുവാൻ കഴിയുന്ന വ്യക്തിത്വത്തിന് ഉടമയായ ലീല അമേരിക്കയിൽ പ്രവാസി കോൺഗ്രസിനു എക്കാലത്തും നൽകിയ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടി രുന്നു

കോൺഗ്രസ് വികാരം ഉൾക്കൊണ്ട് സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് പ്രായത്തെപോലും അവഗണിച്ചു യാത്രചെയ്തും , ചുറുചുറുക്കോടെ ഓടിനടന്നും സംഘടന രൂപീകരണത്തിന് ലീലാ പ്രവർത്തിച്ചിരുന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്.
ഒരു നിമിഷമെങ്കിലും ഫൊക്കാന പ്രസിഡൻറ് ആകുമോ എന്ന ഭയം യഥാർത്ഥത്തിൽ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർക്കു ഉണ്ടായിരുന്നുവന്നത് രഹസ്യമല്ലാത്ത പരസ്യമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ ഫൊക്കാനയിൽ മാത്രമൊതുങ്ങുന്ന ഒന്നാകുമായിരുന്നു.

ലീലാ മാരാട്ടിനെ പോലെ ശക്തയായ നേതാക്കളെയാണ് ഇന്ന് നാട്ടിലും അമേരിക്കയിലും കോൺഗ്രസ് പ്രവർത്തകർക്കു ആവശ്യമായിരിക്കുന്നതു .ഫൊക്കാന പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിൽ നിരാശനാകാതെ കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുന്നതിന് ഈ പരാജയം ഒരു

Leave Comment