“ഭാരത് കാ ജോയ്” കാംപെയ്നുമായി വാർഡ് വിസാർഡ് ഇന്നോവേഷൻസ്

കൊച്ചി: രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്ഡും ജോയ് ഇ ബൈക്ക് നിർമാതാക്കളുമായ വാർഡ് വിസാർഡ് ഇന്നോവേഷൻസിന്റെ ഏറ്റവും പുതിയ കാമ്പെയിൻ ഭാരത് കാ ജോയ് (#BharatkaJoy) അവതരിപ്പിച്ചു. കാമ്പയിനിന്റെ ഭാഗമായി സാത് ചലേൻ എന്ന ഗാനവും പുറത്തിറക്കി.

വിവിധ ഭൂപ്രകൃതിയിൽ വ്യാപിച്ചു കിടക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വികാരങ്ങൾ ഒപ്പിയെടുക്കുന്ന ഈ പ്രചാരണം നല്കുന്നതിലെ ആനന്ദം, പരിചരിക്കുന്നതിലെ ആനന്ദം, ആഘോഷങ്ങളിലെ ആനന്ദം തുടങ്ങിയ മനുഷ്യത്വപരമായ ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാമ്പയിനിന്റെ ആദ്യ ഘട്ടത്തിൽ “ദേശ് ലേ രഹാ ഹെ ഇലക്ട്രിക് അംഗ്‌ദായ്” എന്ന സാങ്കേതിക വാക്യത്തിനൊപ്പം ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തിനു കീഴിലും ഏകീകൃതമാ യുള്ള ആനന്ദമെന്ന വികാരത്തെയും പ്രദർശിപ്പിക്കുന്നു. ഈ വര്ഷം മുഴുവന് കാമ്പയിൻ നീണ്ടു നിൽക്കും.

തങ്ങളുടെ പുതിയ ബ്രാൻഡ് കാമ്പയിൽ സന്തോഷവും ആഹ്ലാദവും പ്രധാനം ചെയ്യുന്നതാണെന്ന് വാര്ഡ് വിസാര്ഡ് ഇന്നോവേഷന്സ് ആന്ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്മാനും മാനേജിങ് ഡയറക്ടറുമായ യതിൻ ഗുപ്ത പറഞ്ഞു. രാജ്യത്തിന്റെ വൈദ്യുതീകരണ പരിണാമത്തെ ഈ പ്രചാരണം എടുത്തു കാണിക്കുന്നു. സുസ്ഥിരമായ ഭാവിക്ക് വേണ്ടി ആരോഗ്യകരമായ ഒരു പരിസ്ഥിതി ഉണ്ടാക്കിയെടുക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യം, അദ്ദേഹം കൂട്ടിച്ചേര്ത്തു.

Report : Anju V| Account Executive | Kochi

Leave Comment