ഷാഫിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കെ.സുധാകരന്‍ എംപി

പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിര ക്യാംപുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഈ വിഷയവുമായി ബന്ധപ്പെട്ട് താന്‍ അതിനെ നിസ്സാരവത്കരിച്ച് പ്രതികരിച്ചെന്ന അവാസ്തവമായ വാര്‍ത്ത ദൃശ്യമാധ്യമങ്ങള്‍ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരമൊരു വാര്‍ത്തയില്‍ ഒരു കഴമ്പുമില്ല. നേതൃത്വത്തിന് പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. സ്ത്രീപക്ഷ നിലപാടുകള്‍ എന്നും ഉയര്‍ത്തിപിടിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment