ഫ്ളിപ് ഗേള്‍ കാംപയിനുമായി ഫ്ളിപ്കാര്‍ട്ട്

കൊച്ചി: ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കുക എന്ന വാഗ്ദാനത്തോടെ ഫ്ളിപ്കാര്‍ട്ടിന്റെ പുതിയ കാംപയിന്‍. ആലിയ ഭട്ട് ആണ് ഫ്ളിപ് ഗേള്‍ എന്ന കഥാപാത്രമായി ഫ്ളിപ്കാര്‍ട്ട് കാംപയിനിലെത്തുന്നത്. ഇ-കൊമേഴ്‌സ്, പ്രീമിയം ബ്രാന്‍ഡുകള്‍ എന്നിവ ജനങ്ങളിലേക്കെത്തിക്കാനും രാജ്യത്തുടനീളമുള്ള വേഗത്തിലുള്ള ഡെലിവറിയിലൂടെ അവ ആക്‌സസ് ചെയ്യാനുമുള്ള ഫ്ളിപ്കാര്‍ട്ടിന്റെ പ്രതിബദ്ധത അറിയിക്കുകയാണ് പുതിയ കാംപയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. മൊബൈല്‍, ഇലക്ട്രോണിക്സ്, ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ സൗകര്യപ്രദമായി ലഭ്യമാക്കുകയും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുകയും ചെയ്യുന്നു എന്ന വസ്തുത രസകരമായ രീതിയില്‍ കാംപയിനിലൂടെ അവതരിപ്പിക്കുന്നു.

‘ആരംഭംമുതല്‍, ഫ്ളിപ്കാര്‍ട്ട്് മികച്ച സെലക്ഷന്‍ വാഗ്ദാനം ചെയ്യുകയും വേഗത്തില്‍ ഡെലിവറി ചെയ്യുകയും ചെയ്യുന്നു. ഇത് പിന്നീട് കൂടുതല്‍ ശക്തമായി. ഉപഭോക്താക്കള്‍ക്ക് അവരുടെ ദിനങ്ങള്‍ ലാഭിക്കാന്‍ ഫ്ളിപ്കാര്‍ട്ടിനെ ആശ്രയിക്കാം എന്നതാണ് ഞങ്ങള്‍ ഷോപ്പര്‍മാരെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ഫ്ളിപ്‌ഗേള്‍ ഈ ആശയം ഉള്‍ക്കൊള്ളുന്നുവെന്ന് ഫ്ളിപ്കാര്‍ട്ട് ്മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദുഷ്യന്ത് ജയന്തി പറഞ്ഞു.

Report : Dhananjay CS

Leave Comment